തേഞ്ഞിപ്പലം: ബോണസ് പ്രശ്നത്തിെൻറ പേരിൽ ട്രക്ക് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ചേളാരി ഐ.ഒ.സി ഫില്ലിങ് പ്ലാൻറിൽ പാചകവാതക വിതരണം ശനിയാഴ്ച പാടെ നിലച്ചു. ട്രക്ക് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ലേബർ കമീഷണർ മുമ്പാകെ ചർച്ച നടന്നെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ വർഷം നൽകിയ ബോണസിെനക്കാളും 3000 രൂപ തൊഴിലാളികൾ അധികം ആവശ്യപ്പെട്ടു. എന്നാൽ, 250 രൂപ വർധനവാണ് ട്രക്ക് ഉടമകളും വാതക എജൻസി ഉടമകളും ചർച്ചയിൽ വ്യക്തമാക്കിയത്.
രണ്ടുവട്ടം നടന്ന ചർച്ചയിലും ഉടമകൾ നിലപാട് തുടർന്നതോടെ തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തുകയായിരുന്നു. വിവിധ എജൻസികളിലേക്ക് ഇവിടെനിന്നാണ് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നത്. ഓണമായതിനാൽ പലയിടങ്ങളിലും രൂക്ഷ പാചകവാതക ക്ഷാമം അനുഭവപ്പെടും. സമരത്തെതുടർന്ന് പ്ലാൻറിലെ രണ്ട് ഷിഫ്റ്റുകളിലും വാതക ഫില്ലിങ് നടന്നില്ല. സിലിണ്ടറുമായി എത്തിയ ലോറികൾ പ്ലാൻറിലേക്ക് കയറിയില്ല. പണിമുടക്കിയ തൊഴിലാളികൾ പ്ലാൻറിന് മുന്നിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.