2021ൽ എൽ.ഡി.എഫിന്​ ആധികാരിക ജയം; ലോക്സഭയിലും തദ്ദേശത്തിലും യു.ഡി.എഫ്​

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തു​ട​ർ​ച്ച ന​ൽ​കി​യ 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ്​ നേ​ടി​യ​ത്​ സ​മ​ഗ്രാ​ധി​പ​ത്യ​ത്തോ​ടെ​യു​ള്ള 99 സീ​റ്റി​ന്‍റെ ആ​ധി​കാ​രി​ക ജ​യം. 2016ൽ 91 ​സീ​റ്റ്​ നേ​ടി​യാ​ണ്​ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തെ​ങ്കി​ൽ 2021ൽ ​ഇ​ത്​ 99 ആ​ക്കി ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ഭ​ര​ണ​ത്തു​ട​ർ​ച്ച. യു.​ഡി.​എ​ഫ്​ ആ​ക​ട്ടെ 2016ൽ 47 ​സീ​റ്റു​ണ്ടാ​യി​രു​ന്ന​ത്​ 2021ൽ 41 ​​ലേ​ക്ക്​ ചു​രു​ങ്ങു​ക​യാ​യി​രു​ന്നു. ബി.​ജെ.​പി​ക്ക്​ 2016ൽ ​ഒ​രു സീ​റ്റു​ള്ള​ത്​ 2021ൽ ​ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്​​തു. മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ യു.​ഡി.​എ​ഫി​ന്​ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. അ​വ​ശേ​ഷി​ക്കു​ന്ന 12 ജി​ല്ല​ക​ളി​ലും വ്യ​ക്​​ത​മാ​യ മേ​ധാ​വി​ത്വ​ത്തോ​ടെ​യാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​ന്‍റെ വി​ജ​യം.

എ​ന്നാ​ൽ 2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചി​ത്രം നേ​ർ​വി​പ​രീ​ത​മാ​യി​രു​ന്നു. 20ൽ 18 ​ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​പ്പോ​ൾ ആ​ല​ത്തൂ​രി​ൽ കെ. ​രാ​ധാ​കൃ​ഷ്​​ന്‍റെ ആ​ശ്വാ​സ വി​ജ​യ​ത്തി​ലൊ​തു​ങ്ങി എ​ൽ.​ഡി.​എ​ഫ്​ പ്ര​ക​ട​നം. തൃ​ശൂ​രി​ൽ സു​രേ​ഷ്​ ഗോ​പി നേ​ടി​യ അ​പ്ര​തീ​ക്ഷി​ത ജ​യം ബി.​ജെ.​പി​ക്ക്​ സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി അ​ക്കൗ​ണ്ട്​ തു​റ​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വോ​ട്ട്​ വി​ഹി​തം പ​രി​ഗ​ണി​ക്കു​മ്പോ​ൾ 111 മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ്​ മു​ന്നി​ലെ​ത്തി. എ​ൽ.​ഡി.​എ​ഫ്​ മു​ന്നി​ലെ​ത്തി​യ​ത്​ 18 മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​​ജെ.​പി 11 മ​ണ്ഡ​ല​ങ്ങ​ളി​ലും. തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലു​മാ​ണ്​ ബി.​ജെ.​പി മു​ന്നി​ലെ​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളു​ള്ള​ത്.

2025ൽ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ഴും യു.​ഡി.​എ​ഫി​ന്‍റെ മേ​ൽ​കൈ വ്യ​ക്​​ത​മാ​യി. പോ​ൾ ചെ​യ്​​ത ആ​കെ​ വോ​ട്ടു​ക​ളു​ടെ 38.81 ശ​ത​മാ​നം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭി​ച്ചു. എ​ൽ.​ഡി.​എ​ഫി​ന്​ 33.45 ശ​ത​മാ​ന​വും എ​ൻ.​ഡി.​എ​ക്ക്​ 14.71 ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​ർ​ക്ക്​ 13.03 ശ​ത​മാ​ന​വും വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. ആ​കെ​യു​ള്ള 941 ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു.​ഡി.​എ​ഫ്​ അ​ധി​കാ​രം നേ​ടി​യ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​ന്​ ല​ഭി​ച്ച​ത്​ 239 പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്. ആ​റ്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൻ.​ഡി.​എ​യും അ​ധി​കാ​രം പി​ടി​ച്ചു. 311 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ർ​ക്കും വ്യ​ക്​​ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​യി​രു​ന്നു. മൂ​ന്നി​ട​ത്ത്​ മ​റ്റു​ള്ള​വ​ർ ഭ​ര​ണം പി​ടി​ച്ചു. 14 ​ ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ഴെ​ണ്ണം വീ​തം എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും നേ​ടി. ആ​റ്​ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ നാ​ലി​ട​ത്തും യു.​ഡി.​എ​ഫ്​ ഭ​ര​ണം പി​ടി​ച്ച​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നും ഒ​ന്നും എ​ൻ.​ഡി.​എ​ക്ക്​ ഒ​ന്നും ല​ഭി​ച്ചു. നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ത​​ദ്ദേ​ശ വോ​ട്ട്​ ക​ണ​ക്കി​ൽ 86 സീ​റ്റു​ക​ളി​ലാ​ണ്​ യു.​ഡി.​എ​ഫി​ന്​ മേ​ൽ​കൈ​യു​ള്ള​ത്.

Tags:    
News Summary - LDF secures landslide victory in 2021; UDF wins in Lok Sabha and local bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.