തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളില്‍ 152 പുതിയ തസ്തികള്‍ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍, നഴ്സിങ് ഓഫീസര്‍, ലാബ് ടെക്നീഷ്യന് ഗ്രേഡ് 2 ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികളാണ് സൃഷ്ടിക്കുന്നത്.
മറ്റ് തീരുമാനങ്ങൾ:
- ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക അനധ്യാപക തസ്തികകള്‍ (സ്ഥിരം/താല്‍ക്കാലികം) സൃഷ്ടിക്കും. 144 തസ്തികളാണ് ഈ വിഭാഗത്തില്‍ സൃഷ്ടിക്കുന്നത്. അക്കാദമിക് വിഭാഗത്തില്‍ അഞ്ച് ഡെപ്യൂട്ടേഷന് തസ്തികകളും സൃഷ്ടിക്കും.
- കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ ക്രിയാശരീര വകുപ്പില്‍ ഒരു പ്രൊഫസര്‍ തസ്തികയും ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും.
- വയനാട് സെന്റ് റോസെല്ലോസ് സ്പീച്ച് എച്ച്.എസ്.എസിൽ 2026-27 അധ്യയന വര്‍ഷം മുതല്‍ ഹയർസെക്കൻഡറി വിഭാഗത്തിൽ ആറ് അധ്യാപക തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കും.
- തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളില്‍ നാഷണല്‍ കമീഷൻ ഫോര്‍ ഹോമിയോപതി 2024 റഗുലേഷന് പ്രകാരം എട്ട് അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ അംഗീകാരം.
- സഹകരണ വകുപ്പിന് കീഴിലുള്ള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യുക്കേഷനിലെ (കേപ്) അനധ്യാപക ജീവനക്കാര്‍ക്ക് 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ 11ാം ശമ്പള പരിഷ്കരണം അനുവദിച്ചു.
- മലബാര്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാര്‍ക്ക് എൽ.ഐ.സിയുമായി ചേര്‍ന്ന് നടത്തുന്ന പെന്ഷന് പദ്ധതിയില്‍ ഭേദഗതി വരുത്തുന്നതിന് അംഗീകാരം നല്കി.
- കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്മെന്റ് കേര്പ്പറേഷന് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി സുനില്‍ ആര്. കുറിപ്പിനെ നിയമിച്ചു.
- അസാപ്പ് കേരളയുടെ ചെയര്‍പേഴ്സണ്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആയ ഡോ. ഉഷ ടൈറ്റസിന്റെ സേവന കാലാവധി ഒരു വര്‍ഷത്തേക്ക് പുനര്‍നിയമാന അടിസ്ഥാനത്തില്‍ നീട്ടി നൽകി.
- മത്സ്യത്തൊഴിലാളി കടാശ്വസ കമീഷന്റെ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട.) പി.എസ് ഗോപിനാഥന്റെ കാലാവധി കമീഷന്റെ കാലാവധിക്ക് അനുസൃതമായി ദീര്‍ഘിപ്പിച്ച് നല്കാന് തീരുമാനിച്ചു.
- ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും മാനേജിങ് ഡയറക്ടറുമായ ജെ. സജീവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക്കൂടിയോ കേരള പബ്ലിക്ക് എന്റര്‍പ്രൈസസ്(സെലക്ഷന് ആന്റ് റിക്രൂട്ട്മെന്റ്) ബോര്‍ഡ് മുഖാന്തിരം തസ്തികയില്‍ നിയമനം നടക്കുന്നത് വരെയോ ദീര്‍ഘിപ്പിച്ച് നല്കാന് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.