കൊച്ചി: എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും. വേതന വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
വേതന വർധന ആവശ്യപ്പെട്ടുള്ള അപേക്ഷ നൽകി 11 മാസമായിട്ടും അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഉടമകളും തൊഴിലാളികളും ലേബർ ഓഫിസർമാരും തമ്മിൽ ഇരുപതോളം ചർച്ച നടന്നു. ചർച്ചയിൽ സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് ഡ്രൈവർമാർ സമരത്തിനൊരുങ്ങുന്നത്. തൊഴിലാളികള്‍ ശനിയാഴ്ച ഉച്ചവരെ പ്രതീകാത്മക സമരം നടത്തി. പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.