തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറി കൈവിട്ടതിനൊപ്പം തിരുവനന്തപുരം റെയിൽവേ ഡിവിഷനെ വെട്ടിമുറിച്ച് മധുര ഡിവിഷന് നൽകാനുള്ള നീക്കം വീണ്ടും തകൃതി. വിഭജനത്തിന് മുന്നോടിയായുള്ള സർവേ സംബന്ധിച്ച് നിർണായക നിർദേശങ്ങൾ ഇരുഡിവിഷനുകൾക്കും നൽകിയെന്നാണ് പുതിയ വിവരം. രഹസ്യനീക്കങ്ങൾക്ക് തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ സ്ഥിരീകരണം നൽകി.
തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെട്ട തമിഴ്നാട്ടിലെ ഭാഗങ്ങൾ മധുര ഡിവിഷനോട് ചേർക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്നാണ് കഴിഞ്ഞദിവസം നാഗർകോവിലിൽ വാർത്തസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജനം പരിഗണനയിലില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് കേരളത്തിെൻറ ചിറകരിയാനുള്ള ഇൗ നീക്കങ്ങൾ.
രാഷ്ട്രീയപിന്തുണയോടെയാണ് തമിഴ്നാട് േലാബി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിഭജനം യാഥാർഥ്യമായാൽ കേരളത്തിന് കനത്ത തിരിച്ചടിയുണ്ടാകും. നേരേത്ത രണ്ടുവട്ടം വെട്ടിമുറിക്കൽ നീക്കങ്ങളുണ്ടായെങ്കിലും കനത്ത പ്രതിഷേധത്തെതുടർന്ന് ഇവയെല്ലം കെട്ടടങ്ങിയിരുന്നു. ഇവ വകവെക്കാതെയാണ് പുതിയ ശ്രമങ്ങൾ. തമിഴ്നാട്ടിലെ തിരുനെൽവേലിക്കടുത്തുള്ള മേലേപ്പാളയം തൊട്ട് ഷൊർണൂരിനടുത്തുള്ള വള്ളത്തോൾനഗർ വരെയാണ് നിലവിൽ തിരുവനന്തപുരം ഡിവിഷനിലുള്ളത്.
ഇതിൽ നേമം മുതൽ മേലേപ്പാളയം വരെയുള്ള പാത മധുര ഡിവിഷനിൽ ചേർക്കാനാണ് നീക്കം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെയുള്ള ചരക്കുനീക്കങ്ങൾക്കായി നിർമിക്കുന്ന നിർദിഷ്ട വിഴിഞ്ഞം-ബാലരാമപുരം പാതയും മധുരയുടെ കീഴിലാവും. ഇതോടെ പുതിയ വരുമാന മാർഗവും തിരുവനന്തപുരത്തിന് കൈവിടും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള തിരുനെൽവേലിയിലെ സൗകര്യം ഡിവിഷന് നഷ്ടപ്പെടും. മധുര ഡിവിഷനെ ലാഭത്തിലാക്കലാണ് ഡിവിഷൻവിഭജനത്തിെൻറ പ്രധാന പ്രേരണ. നഷ്ടമാകുക 160 കിലോമീറ്റർ, ഒപ്പം 400 കോടി വരുമാനവും
തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി (145 കിലോമീറ്റര്‍), നാഗർകോവിൽ-കന്യാകുമാരി (15) എന്നീ സെക്ഷനുകളടങ്ങുന്ന 160 കിലോമീറ്റർ തിരുവനന്തപുരം ഡിവിഷന് നഷ്ടമാകും. ഇന്ത്യയിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ് തിരുവനന്തപുരം. 625 കിലോമീറ്റർ റെയിൽപാതയും 108 സ്റ്റേഷനുകളുമാണുമുള്ളത്. തിരുവനന്തപുരത്തിെൻറ ഒരു വര്‍ഷത്തെ വരുമാനം 1600 കോടി രൂപ. ഇതില്‍ 400 കോടിയും ലഭിക്കുന്നത് ഈ പാതയില്‍നിന്നാണ്. ഏറെ വരുമാനമുള്ള ഇൗ ഭാഗം മധുരക്ക് കൈമാറുന്നതിന് പകരമായി കൊല്ലം-ചെേങ്കാട്ട ലൈനിലെ വരുമാനം കുറഞ്ഞ കൊല്ലം-ഭഗവതിപുരം സെക്ഷനിലെ 89 കിലോമീറ്റാണ് കിട്ടുക. ഡിവിഷനിലെ മികച്ച വരുമാനമുള്ള നാഗർകോവിലും കന്യാകുമാരിയും കൈവിടുകയും തിരികെ കിട്ടുന്നതിൽ കൊല്ലം-ചെേങ്കാട്ട ലൈനിലെ തന്നെ ലാഭമുള്ള തെങ്കാശിയും ചെേങ്കാട്ടയും മധുരയിൽ നിലനിർത്തുകയും ചെയ്യുന്നതോടെ ഫലത്തിൽ കേരളത്തിന് നഷ്ടക്കച്ചവടമാണ്. 1356 കിലോമീറ്റർ പാതയുള്ള മധുരയാകട്ടെ രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. തമിഴ്നാട്ടിലെ 12 ജില്ലകളും കൊല്ലം-ചെങ്കോട്ട പാതയിൽ പുനലൂർ-ചെങ്കോട്ടവരെയും മധുരക്ക് സ്വന്തമാണിേപ്പാൾ. ഇതിലേക്കാണ് തിരുവനന്തപുരം ഡിവിഷെൻറ നേമം വരെയുള്ള ഭാഗം കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.