Posted On
date_range Updated On
date_range കോവിഡ്: തിരുവനന്തപുരം സ്വദേശി അൽഖർജിൽ മരിച്ചു
റിയാദ്: കോവിഡ് ബാധിച്ച് മലയാളി അൽഖർജിൽ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ് മരിച്ചത്. അൽഖർജ് ദിലം ഇൻഡസ്‌ട്രിയൽ സിറ്റിയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ കോവിഡ് പരിശോധനയിൽ റിസൾട്ട് പോസിറ്റീവ് ആയിരുന്നു.
20 വർഷമായി സൗദിയിലുള്ള സുന്ദരേശൻ നാല് വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. പിതാവ്: ഗണേശൻ ആശാരി, മാതാവ്: ചെല്ലമ്മാൾ. ഭാര്യ: ശ്രീകുമാരി. മക്കൾ: സൂര്യ, സാന്ദ്ര. അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങളുമായി അൽഖർജ് കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.