????????????? ???? ????????? ????????? ???????? ??.?.? ????????

സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലെത്തിച്ചു

കൊച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​െൻറ ഡി​പ്ലോ​മാ​റ്റി​ക്​ ബാ​ഗേ​ജിലൂടെ സ്വ​ർ​ണം ക​ട​ത്തി​യ​ കേ​സിൽ ബംഗളൂരുവിൽ പിടിയിലായ ര​ണ്ടാം പ്ര​തി സ്വ​പ്​​ന സു​രേ​ഷിനെയും സ​ന്ദീ​പ്​ നാ​യ​രെയും കൊച്ചിയിലെത്തിച്ചു. റോഡ് മാർഗം സേലം, വാളയാർ, ചാലക്കുടി വഴിയാണ് ഇരുവരെയും എൻ.ഐ.എ സംഘം കൊച്ചിയിലെത്തിച്ചത്. യാത്രാമധ്യേ ആലുവയിലെത്തിയപ്പോൾ പ്രതികളെ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയരാക്കി. തുടർന്നാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്തെത്തിച്ചത്.

 

കേരളത്തിലേക്ക് വരുന്നവഴി വടക്കഞ്ചേരിക്ക് സമീപം സ്വപ്ന സഞ്ചരിച്ച വാഹനം പഞ്ചറായി. ഇതേതുടർന്ന് സ്വപ്നയെ നാ​ലാം പ്ര​തിയായ സന്ദീപ് നായർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് മാറ്റിയാണ് എൻ.ഐ.എ വാഹനവ്യൂഹം യാത്ര തുടർന്നത്. വാളയാർ ചെക്ക്പോസ്റ്റ്, പാലിയേക്കര ടോൾപ്ലാസ, അങ്കമാലി എന്നിവിടങ്ങളിൽ വാഹനവ്യൂഹത്തിനുനേരെ പ്രതിഷേധമുണ്ടായി.

സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള എൻ.ഐ.എയുടെ വാഹനവ്യൂഹം വാളയാർ അ‍തിർത്തി കടന്നപ്പോൾ
 

കനത്ത സുരക്ഷയിലാണ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനം. എൻ.ഐ.എ ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ക​സ്​​റ്റം​സ് വിഭാഗത്തിന്‍റെയും കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം ഓ​ഫി​സ​ു​ക​ളി​ൽ സി.​ഐ.​എ​സ്.​എ​ഫിന്‍റെ​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.

സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ ബംഗളൂരുവിൽ എൻ.ഐ.എയുടെ പിടിയിലായപ്പോൾ
 
Full View

ഒ​ളി​വി​ൽ​പോയി​ എട്ടാം ദി​വ​സ​ം ശനിയാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും പിടിയിലാകുന്നത്. സ​ന്ദീ​പി​​​​െൻറ ഫോ​ൺ​വി​ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച അ​ന്വേ​ഷ​ണ​മാ​ണ്​ താ​മ​സ​സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നാ​ണ്​ വി​വ​രം. ഇ​ന്ന​ലെ​യും സ​ന്ദീ​പി​​​​െൻറ  തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇൗ ​സ​മ​യം വ​ന്ന ഫോ​ൺ​കോ​ൾ ആ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ്​ സ്വ​പ്​​ന ബം​ഗ​ളൂ​രു​വി​ൽ​ ക​ഴി​ഞ്ഞി​രു​ന്ന​ത്​​.
 

കേ​സി​ൽ എ​ഫ്.​െ​എ.​ആ​ർ സ​മ​ർ​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രെ​യും എ​ൻ.​െ​എ.​എ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ, കേ​സി​ലെ നാ​ല്​ പ്ര​തി​ക​ളി​ൽ മൂ​ന്നു​പേ​രും പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്​ നേ​ര​ത്തേ ക​സ്​​റ്റം​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. യു.​എ.​ഇ​യി​ൽ നി​ന്ന്​ പാ​ർ​സ​ൽ ഒ​രു​ക്കി​യ കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദാ​ണ്​ പ്ര​തി​ക​ളി​ൽ ഇ​നി പി​ടി​യി​ലാ​വാ​നു​ള്ള​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളെ പി​ടി​കൂ​ടി എ​ന്ന ഒ​രു വ​രി സ​ന്ദേ​ശ​മാ​ണ്​ എ​ൻ.​െ​എ.​എ കൊ​ച്ചി ക​സ്​​റ്റം​സി​നു കൈ​മാ​റി​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും എ​ൻ.​െ​എ.​എ വെ​ളി​പ്പെ​ടു​ത്താ​ൻ തയാ​റാ​യി​ട്ടി​ല്ല.

Full View
Tags:    
News Summary - trivandrum gold smuggling case Swapna and Sandeep were brought to Kochi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.