Posted On
date_range Updated On
date_range സ്വർണക്കടത്തുകേസിൽ ഒരാളെകൂടി കസ്റ്റഡിയിലെടുത്തതായി സൂചന
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരാളെകൂടി കസ്റ്റഡിയിലെടുത്തതായി സൂചന. സ്വർണക്കടത്തിലെ ഇടനിലക്കാരനാണ് ഇയാളെന്നാണ് വിവരം. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ എത്തിച്ചു. കേസുമായി ബന്ധെപ്പട്ട് അഞ്ചാമത്തെയാളാണ് കസ്റ്റഡിയിലാകുന്നത്.
ഞായറാഴ്ച രാവിലെ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം റമീസിനെയും ആദ്യം പിടിയിലായ സരിത്തിനെയും ഒരുമിച്ച് ചോദ്യം ചെയ്തതായും വിവരമുണ്ട്.
അതേസമയം സ്വർണക്കടത്തുകേസിലെ പ്രധാനപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചിരുന്നു. ആലുവ ജനറൽ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇരുവരെയും എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.