പെൺപടയുടെ ഈ ‘ഗുഡുഗുഡു’ ശബ്​ദത്തിന്​ അർഥങ്ങൾ പലതാണ്​

കരുത്തി​​െൻറ പര്യായമായി പലരും അവതരിപ്പിക്കുന്ന ‘ബുള്ളറ്റ്’ ബൈക്കുകൾ ആണുങ്ങളുടെ മാത്രം വാഹനമാണെന്ന​ ധാരണക്ക്​ കാലമേറെ പഴക്കമുണ്ട്​. ​ധാരണ എത്ര പഴകിയതാണെങ്കിലും ഇനി അതെടുത്ത്​ കുപ്പയിൽ കളയണമെന്ന്​ പറയാ​െത പറയുകയാണ്​ തൃശൂരിലെ വനിതാ പൊലീസുകാർ. കാര്യമിതാണ്​.. തൃശ്ശൂര്‍ വനിതാ പോലീസ് സ്റ്റേഷനിലെ ഒമ്പത് പോലീസുദ്യോഗസ്ഥർക്കും ഈ 'ഘടാഘടിയന്‍' ബുള്ളറ്റ് ഒരു ഭാരമല്ല. നഗരത്തിലെയും ചുറ്റുവട്ടത്തെയും ഊടുവഴികളിലടക്കം ദിവസം ഒന്നോ രണ്ടോ തവണ ‘ഗുഡുഗുഡു’ ശബ്ദത്തോടെ ഇവ പോയിട്ടുണ്ടാവും. ക്യാമ്പുകളും ക്വാറൻറീന്‍ കേന്ദ്രങ്ങളും തേടിയുള്ള ഈ ബുള്ളറ്റ്​ യാത്ര തുടങ്ങിയിട്ട് മാസം മൂന്ന് പിന്നിട്ടു.

കേരള പോലീസില്‍ ബുള്ളറ്റ് പട്രോളിങ് നടത്തുന്ന വനിതാപോലീസ് സംഘം എന്ന പട്ടം ഇപ്പോൾ ത​​ൃശൂരിന്​ സ്വന്തമാണ്​. സേനയില്‍ കഴിയുന്നത്ര വനിതകള്‍ ‘ബുള്ളറ്റ്’ ഓടിക്കാന്‍ പഠിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിന് അടിസ്ഥാനം ഈ തൃശ്ശൂര്‍ മോഡലായിരുന്നു. 40 പേര്‍ ബുള്ളറ്റിനെ വരുതിയിലാക്കിക്കഴിഞ്ഞു. 
കഴിഞ്ഞ ഫെബ്രുവരി 20നാണ് സിറ്റി പോലീസ് കമ്മിഷണറായ ആര്‍. ആദിത്യ വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിനു രൂപംകൊടുത്തത്. എ.സി.പി. വി.കെ. രാജുവി​​െൻറ പിന്തുണയുമുണ്ടായി. വനിതാ പോലീസ് സ്റ്റേഷനിലെ എസ്.ഐ. പി.വി. സിന്ധുവടക്കം ഒമ്പതുപേരും ഒറ്റയാഴ്ചകൊണ്ട് ഓടിക്കാന്‍ പഠിച്ചു. സ്‌കൂട്ടര്‍പോലും ഓടിക്കാനറിയാത്ത രണ്ടുപേരും കൂട്ടത്തിലുണ്ടായിരുന്നുവെന്ന്​ ഫെയ്​സ്​ ബുക്ക്​ പോസ്​റ്റിലൂടെ പൊലീസ്​ തന്നെ പറയുന്നു.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഈ ബുള്ളറ്റ് ടീം തേക്കിന്‍കാട് മൈതാനത്തെ കിളികള്‍ക്ക് ദിവസവും മുടങ്ങാതെ തീറ്റയും വെള്ളവും എത്തിക്കുന്നുമുണ്ട്.

അപര്‍ണ ലവകുമാര്‍, ടി.സി. ബിന്ദു, എന്‍.വി. ജിന, എ.എന്‍. സിന്ധു (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍), എ.എസ്. സൗമ്യ, പി.കെ. സരിത, വി.ബി. ലിഷ, കെ.ആര്‍. രമ്യ (സിവില്‍ പോലീസ് ഓഫീസര്‍മാര്‍) എന്നിവരാണ്​ എസ്.ഐ പി.വി. സിന്ധുവി​​െൻറ നേതൃത്വത്തിലുള്ള  ബുള്ളറ്റ് ടീമിലുള്ളത്​.  

Tags:    
News Summary - trissur news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.