നെഞ്ചിടിപ്പേറ്റി സമ്പർക്കപ്പകർച്ച, ഗുരുതരാവസ്ഥ​യിൽ തലസ്​ഥാനം; നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ 

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവിസുകൾ ഒഴികെ മറ്റൊന്നും തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കില്ല. സെക്രട്ടറിയേറ്റ് അടച്ചിടും. ഗതാഗതവും അനുവദിക്കില്ല. നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ മറ്റെല്ലാ റോഡുകളും അടച്ചു. 

എ.ടി.എമ്മുകൾ, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ, ചരക്ക് ഗതാഗതം, ട്രെയിൻ-വിമാന യാത്രക്കാരുടെ വാഹനങ്ങൾ, മൊബൈൽ കടകൾ, പലചരക്ക് കടകൾ, മാധ്യമ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി‍യുള്ളത്. 

മേ​യ്​ നാ​ലു മു​ത​ലു​ള്ള ​മൂ​ന്നാം ഘ​ട്ട​ത്തി​ൽ മാ​​ത്രം 468​ കേ​സു​ക​ളാ​ണ്​ സ​മ്പ​ർ​ക്കം മൂ​ലം സം​സ്​​ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഞാ​യ​റാ​ഴ്​​ച 38 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​വ്യാ​പ​ന​മു​ണ്ടാ​യി എ​ന്ന​ത്​ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നതോടെയാണ് ത​ല​സ്​​ഥാ​ന ന​ഗ​രം അ​തി​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലാ​യത്.

തിരുവനന്തപുരത്ത് ഞാ​യ​റാ​ഴ്​​ച രോ​ഗം സ്​​ഥി​രീ​ക​രി​ച്ച 27 പേ​രി​ൽ 22 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​​ത്. ഇ​തി​ൽ 14 പേ​ർ  യാ​ത്രാ​പ​ശ്ചാ​ത്ത​ല​മി​ല്ലാ​ത്ത​വ​രാ​ണ്. വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ ഉ​റ​വി​ട​വും അ​ജ്ഞാ​തം. ക​ണ​ക്കി​ൽ  ഇ​വ​രും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​ർ​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ്.

ത​ല​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 62 ആ​യി.  ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍ന്ന​തോ​ടെ അ​തി​ജാ​ഗ്ര​ത​യി​ലാ​ണ് സ​ര്‍ക്കാ​റും. ക​ണ്ടെ​യ്​​ൻ​​മ​​​െൻറ്​ സോ​ണു​ക​ൾ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​​​െൻറ തീ​രു​മാ​നം.

ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണി​ൽ നി​ന്ന് ഒഴിവാക്കിയ സേവനങ്ങള്‍
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ട്രി​പ്​​ള്‍ ലോ​ക്ഡൗ​ണി​ൽ നി​ന്ന് ചി​ല സേ​വ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. 
എ​യ​ര്‍പോ​ര്‍ട്ട്, വി​മാ​ന​സ​ര്‍വി​സു​ക​ള്‍, ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ ടാ​ക്സി, എ.​ടി.​എം ഉ​ള്‍പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ള്‍, ഡേ​റ്റ സ​​െൻറ​ര്‍ ഓ​പ​റേ​റ്റ​ര്‍മാ​രും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മൊ​ബൈ​ല്‍ സ​ര്‍വി​സ് സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ത്യാ​വ​ശ്യ​ജീ​വ​ന​ക്കാ​ര്‍, ആ​ശു​പ​ത്രി​ക​ളും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും, ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര, അ​ത്യാ​വ​ശ്യ പ​ല​ച​ര​ക്കു​ക​ട​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം, വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​നം, പെ​ട്രോ​ള്‍ പ​മ്പ്, എ​ല്‍.​പി.​ജി, ഗ്യാ​സ് സ്ഥാ​പ​ന​ങ്ങ​ള്‍, ജ​ല വി​ത​ര​ണം, വൈ​ദ്യു​തി, ശു​ചീ​ക​ര​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍.

Tags:    
News Summary - triple lockdown in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.