representational image
അടിമാലി : വഴിതടഞ്ഞ് കാട്ടാന നിലയുറപ്പിച്ചതിനെ തുടർന്ന പനിമൂർച്ഛിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചില്ല. കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനെ തുടർന്ന് കുഞ്ഞു മരിച്ചു.
വാളറ പാട്ടയടമ്പ് ആദിവാസി കാേളനിയിലെ രവി - വിമല ദമ്പതികളുടെ 20 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1 മണിയാേടെ യാണ് കുട്ടിക്ക് പനി മൂർച്ഛിച്ചത്.
പിന്നീട് ആശുപത്രിയിലേക്ക് കാെണ്ടു പാേകാൻ ശ്രമിച്ചെങ്കിലും വഴിയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. പുലർച്ചെ 5 മണിക്ക് ശേഷമാണ് കാട്ടാനകൾ വഴിയിൽ നിന്ന് പാേയത്. ഇതിനിടയിൽ കുട്ടി മരിച്ചിരുന്നു.
അടിമാലി പാെലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. ഇടുക്കി മെഡിക്കൽ കാേളേജിൽ പാേസ്റ്റുമാേർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. പനിയും നിമാേണിയയും കൂടിയതാണ് മരണ കാരണമെന്നാണ് പാെലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.