തിരുവിതാംകൂർ ദേവസ്വം ബോർഡ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ശമ്പളം നൽകാൻ പോലും പണമില്ലെന്ന്​ റിപ്പോർട്ട്​

തിരുവനന്തപുരം: കോവിഡിനെ തുടർന്ന്​ തിരുവിതാംകൂർ ദേവസ്വം ബോർഡ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്​ റിപ്പോർട്ട്​. ശമ്പളവും ഓണ അലവൻസും പോലും നൽകാൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്​ ബോർഡുള്ളതെന്നും സൂചനയുണ്ട്​. ഇക്കാര്യം സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. സർക്കാർ സഹായത്തോടെ പ്രതിസന്ധി മറികടക്കാനാണ്​ ബോർഡിന്‍റെ ശ്രമം.

ഓണ അലവൻസും ശമ്പളവും നൽകാൻ മാത്രം 25 കോടിയോളം രൂപ ദേവസ്വം ബോർഡിന്​ ആവശ്യമായി വരും. എന്നാൽ, നിലവിൽ അഞ്ച്​ കോടി രൂപ മാത്രമാണ്​ ബോർഡിന്‍റെ കൈവശമുള്ളത്​. ഈ രീതിയിൽ ഇനിയും മുന്നോട്ട്​ പോകാനാവില്ലെന്നാണ്​ ബോർഡ്​ വ്യക്​തമാക്കുന്നത്​.

നേരത്തെ സംസ്ഥാനത്ത്​ കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ കഴിഞ്ഞ മേയ്​ മുതൽ ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. നിലവിൽ തുറന്നിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെയാണ്​ ഭക്​തർക്ക്​ പ്രവേശനം അനുവദിക്കുന്നത്​. ഭക്​തരുടെ എണ്ണം കുറഞ്ഞതോടെ ക്ഷേത്രങ്ങളുടെ വരുമാനത്തിൽ കുറവുണ്ടായതാണ്​ ദേവസ്വം ബോർഡിന്​ തിരിച്ചടിയായത്​.

Tags:    
News Summary - Travancore Devaswom Board in dire financial straits; Reportedly not even having money to pay salaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.