തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവ് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും.
സാമൂഹികനീതിവകുപ്പ് മുഖേനയാണ് തുക നല്‍കുന്നത്. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കാനും തീരുമാനമായി. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധികതുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും.
ആണ്, പെണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി കേരളം രാജ്യത്താദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തതത് അടുത്തിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.