തൃശൂർ: മാധ്യമങ്ങൾ മത്സരിച്ചെഴുതി, ഏവരും കൊട്ടിഘോഷിച്ചു -കേരളത്തിൽ ആദ്യ ട്രാൻസ്ജെൻഡേഴ്സ് നാടകം. ‘മഴവിൽ ധ്വനി’ തിയറ്ററിെൻറ ബാനറിൽ ശ്രീജിത്ത് സുന്ദരം അണിയിച്ചൊരുക്കിയ ‘പറയാൻ മറന്ന കഥകൾ’ കണ്ട പ്രേക്ഷകർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ, ദയ ഗായത്രിയുടെയും ചിന്നുവിെൻറയും നെഞ്ച് നെരിേപ്പാടാവുകയായിരുന്നു. ദയയെ കാത്തിരിക്കുന്നത് വിയ്യൂർ ജയിലാണ്. റിമാൻഡ് തടവുകാരിയായ അവൾക്ക് ഞായറാഴ്ച വീണ്ടും ജയിലിലെത്തണം. ചിന്നുവിനെ തേടി ഞായറാഴ്ച വീട്ടുകാരെത്തും; അവളെ അവനാക്കാൻ. കനൽപാതകൾ താണ്ടിയാണ് ദയയും ചിന്നുവുമടക്കം ‘പറയാൻ മറന്ന കഥ’യിലെ നടികളായ 15 ട്രാൻസ്ജെൻഡേഴ്സും നാടക വേദിയിലെത്തിയത്. നാടകത്തിൽ ഇവർ പറഞ്ഞത് സ്വന്തം അനുഭവങ്ങളായിരുന്നു. കടുത്ത പരീക്ഷണങ്ങൾ താണ്ടിയാണ് ഇവർ നാടക ക്യാമ്പിലെത്തിയതെന്ന് ആരും അറിഞ്ഞില്ല.
കൊച്ചി മെട്രോയിൽ കസ്റ്റമേഴ്സ് ഫെസിലിറ്റേഷൻ ഒാഫിസറായിരുന്നു ദയ. ജനുവരി അഞ്ചിന് ജോലി കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിലെത്തിയതായിരുന്നു അവളും മറ്റൊരു ട്രാൻസ്ജെൻഡർ സഹപ്രവർത്തകയും. പൊലീസ് ഇവരെ അകാരണമായി അറസ്റ്റ് ചെയ്തു. തങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ടത് വ്യഭിചാര കുറ്റത്തിനാണെന്ന് ഇവർ മനസ്സിലാക്കിയത് പിന്നീടാണ്. ദയ വിയ്യൂർ ജയിലിലെത്തിയത് അങ്ങനെയായിരുന്നു. നാടക ക്യാമ്പിൽനിന്ന് ഇവൾ ദിവസവും ജയിലിൽ പോയി ഒപ്പിട്ടുകൊണ്ടിരുന്നു. ശസ്ത്രക്രിയക്കായി ദയ ഒരുക്കിവെച്ച 16,000 രൂപയും സ്വർണാഭരണങ്ങളും പഠനരേഖകളും അന്നത്തെ പൊലീസ് നടപടിയിൽ നഷ്ടമായി.
അതോടെ ദയ അടക്കം ആ ലോഡ്ജിൽ താമസിച്ചിരുന്ന ട്രാൻസ്ജെൻഡേഴ്സിന് കൊച്ചി മെട്രോയിലെ ജോലി നഷ്ടമായി. ഏറെ വ്യത്യസ്തമാണ് ചിന്നുവിെൻറ കഥ. തെൻറ പെൺസ്വത്വം വീട്ടുകാർ അംഗീകരിക്കാത്തത് അവളെ മാനസികമായി തകർത്തുകൊണ്ടിരിക്കുന്നു. സ്കൂൾ ഒാഫ് ഡ്രാമയിൽ ‘പറയാൻ മറന്ന കഥക’ളുടെ ശിൽപശാല നടന്നുകൊണ്ടിരിക്കെ വ്യാഴാഴ്ച വൈകീട്ട് ഇരിങ്ങാലക്കുടയിൽനിന്ന് ചിന്നുവിെൻറ അമ്മയും അച്ഛനും അയൽക്കാരും എത്തിയിരുന്നു; തങ്ങളുടെ ‘മകനെ’ കൊണ്ടുപോകാൻ. രംഗം വഷളാവുമെന്ന ഘട്ടത്തിലെത്തിയപ്പോൾ നാടകത്തിലെ അംഗവും ആക്ടിവിസ്റ്റുമായ ശീതളും മറ്റുള്ളവരും ഇടപെട്ട് ചിന്നുവിനെ 21ന് വീട്ടിലേക്ക് അയക്കാമെന്ന് ഉറപ്പ് നൽകി. ചിന്നുവാകെട്ട തനിക്ക് പെണ്ണായി ജീവിച്ചാൽ മതിയെന്നും.
ഇവരടക്കമുള്ള 15 ട്രാൻസ്ജെൻഡേഴ്സിെൻറ കഥയാണ് ‘പറയാൻ മറന്ന കഥകൾ’. ഇവരിലൊരാളായ രഞ്ജു രഞ്ജിമയുടെ ചിന്തയിൽ നിന്നാണ് ട്രാൻസ്ജെൻഡേഴ്സിനെ ‘ഇറ്റ്ഫോക്കി’ൽ എത്തിച്ചത്. തങ്ങളുടെ കഥ നാടകമാക്കണമെന്ന് ഇവൾ സ്കൂൾ ഒാഫ് ഡ്രാമ ഡയറക്ടറും ‘ഇറ്റ്ഫോക്’ ഡയക്ടറേറ്റ് അംഗവുമായ എസ്. സുനിലിെന അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.