എ​റ​ണാ​കു​ളം  -യ​ശ്വ​ന്ത്​​പൂ​ർ  സ്​​പെ​ഷ​ൽ  ട്രെ​യി​ൻ  അ​ഞ്ചു​മു​ത​ൽ

കൊച്ചി: യാത്രതിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ എറണാകുളം^യശ്വന്ത്പൂർ വേനൽക്കാല പ്രതിവാര സ്പെഷൽ ഫെയർ ട്രെയിൻ (06548) ഏർപ്പെടുത്തി. 
ഏപ്രിൽ 26 വരെ ബുധനാഴ്ചകളിലാണ് സർവിസ്. ഉച്ചക്ക് 2.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30ന് യശ്വന്ത്പൂരിലെത്തും. 
ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഇൗറോഡ്, സേലം, തിരുപ്പത്തൂർ, ബംഗാർപേട്ട്, കെ.ആർ. പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 
റിസർവേഷൻ ശനിയാഴ്ച ആരംഭിക്കും. എ.സി 2 ടയർ -ഒന്ന്, എ.സി 3 ടയർ-രണ്ട്, സ്ലീപർക്ലാസ് -എട്ട്, ലഗേജ്-കം-ബ്രേക്ക്് വാൻ -രണ്ട് കോച്ചുകളുണ്ടാകും.

Tags:    
News Summary - train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.