കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവല്ല^ചങ്ങനാശ്ശേരി റൂട്ടിൽ നിർമാണ ജോലി നടക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. നാല് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുകയും മൂന്നു ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്യും. െകാല്ലം^കോട്ടയം (56394), കോട്ടയം^കൊല്ലം (56381), എറണാകുളം^കായംകുളം (56381), കായംകുളം^ഏറണാകുളം(56381) എന്നീ പാസഞ്ചറുകളാണ് റദാക്കിയതെന്ന് റെയിൽവേ അറിയിച്ചു.
കന്യാകുമാരി^മുബൈ സി.എസ്.ടി എക്സ്പ്രസ്(16382), കണ്ണൂർ^തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081), ന്യൂഡൽഹി^തിരുവനതപുരം കേരള എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. പുനലൂർ^ഗുരുവായൂർ പാസഞ്ചർ(ഇരുദിശകളിലേക്കും) കോട്ടയത്തിനും ഗുരുവായൂരിനും ഇടയിൽ മാത്രമായിരിക്കും സർവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.