ഒഴിവുള്ള ട്രെയിന്‍ സീറ്റ് അടുത്ത പൂള്‍ ക്വോട്ടയിലേക്ക് നല്‍കുന്ന രീതി പ്രാബല്യത്തില്‍

പാലക്കാട്: ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനില്‍ ഒഴിവുള്ള സീറ്റുകള്‍ അടുത്ത പൂള്‍ ക്വോട്ട സ്റ്റേഷനിലേക്ക് നല്‍കുന്ന പുതിയ പരിഷ്കാരം റെയില്‍വേ നടപ്പാക്കിത്തുടങ്ങി. ആവശ്യക്കാര്‍ ഉണ്ടായിട്ടും സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി. സംസ്ഥാനത്ത് റെയില്‍വേക്ക് മൂന്ന് പൂള്‍ ക്വോട്ടകളാണുള്ളത്.
തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണിത്. നിലവിലെ രീതിയനുസരിച്ച്  തിരുവനന്തപുരത്ത് ഒഴിവുണ്ടെങ്കിലും അത് എറണാകുളം ക്വോട്ടയിലെ വെയ്റ്റിങ് ലിസ്റ്റുകാര്‍ക്ക് കിട്ടില്ല. പകരം ടി.ടി.ഇ.മാര്‍ ആവശ്യാനുസരണം വഴിമധ്യേ നല്‍കുകയാണ് പതിവ്. പുതിയ രീതിയില്‍ പൂള്‍ ക്വോട്ട തയാറാക്കുമ്പോള്‍ തിരുവനന്തപുരത്ത് ഒഴിവുള്ളത് എറണാകുളത്തേക്കും എറണാകുളത്ത് ഒഴിവുള്ള സീറ്റുകള്‍ പാലക്കാട്ടേക്കും നല്‍കും. പൂളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ വണ്ടി എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍നിന്ന് ടിക്കറ്റ് എടുക്കാം.
ഇതോടെ വഴിമധ്യേ ടി.ടി.ഇ.മാര്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ടിക്കറ്റ് നല്‍കുന്ന രീതിക്ക് നിയന്ത്രണം വരും. ദീര്‍ഘദൂര ട്രെയിനുകളില്‍ ഇടയില്‍നിന്ന് കയറുന്ന വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഇത് ഗുണം ചെയ്യും.

 

Tags:    
News Summary - train ticket reservation; pool quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.