പോത്തൻകോട്: മുരുക്കുംപുഴയിൽ റെയിൽവേ ഗേറ്റിന് മുന്നിൽ ട്രെയിൻ തട്ടി രണ്ട് നാടേ ാടി സ്ത്രീകൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടതായി പറയുെന്നങ്കിലും ഇവെര പിന്നീട് ആരും കണ്ടിട്ടില്ല.മരിച്ചവരുടെ മൃതദേഹത്തിെൻറ വിവിധഭാഗങ്ങൾ മുരു ക്കുംപുഴ മുതൽ വെട്ടുറോഡ് വരെ എട്ട് കിലോമീറ്ററോളം ദൂരത്തിൽ ചിതറിക്കിടന്നു. മൃതദേഹങ്ങൾ കണ്ടെത്തുന്നതിെൻറ ഭാഗമായി മൂന്ന് മണിക്കൂറുകളോളം തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ട്രെയിനുകൾ പിടിച്ചിട്ടു. ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം.
റെയിൽവേ പ്ലാറ്റ്േഫാമിൽ കിടന്നുറങ്ങിയിരുന്നവർ രാവിലെ പെയ്ത മഴയിൽ നിന്ന് നനയാതെ പാളം മുറിച്ചുകടക്കവേ പിന്നാലെവന്ന അമൃത എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഗേറ്റ് അടഞ്ഞുകിടന്നതിനാൽ റോഡിൽ നിന്നവരും ഗേറ്റ്കീപ്പർമാരടക്കം ബഹളംവെച്ചെങ്കിലും ഇവർ കേട്ടിരുന്നില്ല. ഇവർക്കൊപ്പം പിന്നാലെ വേറെ ചിലരുമുണ്ടായിരുെന്നങ്കിലും എല്ലാവരും രക്ഷപ്പെട്ടു.
മംഗലപുരം പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങൾ വിവിധയിടങ്ങളിൽനിന്ന് കണ്ടെത്തി. നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്ക് മാറ്റി. അറുപത് വയസ്സ് തോന്നിക്കുന്ന സ്ത്രീകളാണ് മരിച്ചത്. എന്നാൽ ഇവരുടെ ബന്ധുക്കളാരും രാത്രി വൈകുംവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. ഇവരുടെ പേരടക്കമുള്ള വിവരങ്ങളും ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.