കോഴിക്കോട്: നഗരത്തിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം. മാനാഞ്ചിറ പട്ടാള പള്ളി മുതൽ ടൗൺ ഹാൾവരെയുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നുമുതൽ (നവംബർ 3) പൂർണമായും അടച്ചിടും. ഇതുവഴി പോകേണ്ട ബസുകളും മറ്റുവാഹനങ്ങളും വഴിതിരിച്ചുവിടും. എൽ.ഐ.സി ബസ്‍സ്റ്റോപ്പിൽ ബസുകൾ വരില്ല.
പുതിയ ബസ്‍സ്റ്റാൻഡ് പാവമണി റോഡ് ഭാഗത്തുനിന്നും വന്ന് എൽ.ഐ.സി -മാനാഞ്ചിറ-ടൗൺഹാൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് എസ് ബി ഐ ജംഗ്ഷൻ – ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
കണ്ണൂർ, തലശ്ശേരി, കുറ്റ്യാടി തൊട്ടിൽപാലം ഭാഗത്തേക്ക് പോകേണ്ട ദീർഘദൂര ബസ്സുകൾ സ്റ്റേഡിയം ജങ്ഷൻ പുതിയറ, അരയിടത്ത് പാലം, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, വെസ്റ്റ് ഹിൽ ചുങ്കം വഴി പോകേണ്ടതാണ്.
കൊയിലാണ്ടി, ബാലുശ്ശേരി മറ്റ് ഹ്രസ്വദൂര റൂട്ടിൽ ഓടുന്ന ബസുകൾ പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് എസ്.ബി.ഐ ജങ്ഷൻ, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷൻ വഴി പോകേണ്ടതാണ്.
മാവൂർ റോഡ് ജങ്ഷൻ ഭാഗത്തുനിന്നു വന്ന്, എൽ.ഐ.സി വഴി പോകേണ്ട സിറ്റി ബസുകൾ എസ്.ബി.ഐ ജങ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് ഹെഡ് പോസ്റ്റ് ഓഫീസ് ജങ്ഷൻ വഴി പോകേണ്ടതാണ്.
ട്രാഫിക് ക്രമീകരണങ്ങൾക്കായി പൊലീസ് കമ്മീഷണർ ഓഫിസ് ജങ്ഷൻ മുതൽ എസ്.ബി.ഐ ജങ്ഷൻ വരെയുള്ള വൺവേ റോഡും, ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ എസ് ബി ഐ വരെയുള്ള വൺവേ റോഡും ടു വേ ആക്കുന്നതാണെന്ന് കോഴിക്കോട് പൊലീസ് ഇൻസ്പെക്ടർ സിറ്റി ട്രാഫിക് എൻഫോഴ്സസ്മെന്റ് യൂണിറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.