ഫയൽ ഫോട്ടോ

ചുരത്തിൽ വീണ മരങ്ങൾ നീക്കി; കിലോമീറ്ററുകൾ നീണ്ട വാഹനനിര; ഗതാഗതക്കുരുക്ക് മാറാൻ മണിക്കൂറുകൾ എടുക്കും

​താമരശ്ശേരി: ചുരത്തിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം പൂർണ്ണമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലേക്ക് വീണ മരങ്ങൾ പൂർണമായും വെട്ടിമാറ്റി പാത സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഏകദേശം രണ്ടു മണിക്കൂറോളമാണ് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. നിലവിൽ വണ്ടികൾ പതുക്കെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്.

​എന്നാൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളമാണ് വണ്ടികൾ കിടക്കുന്നത്. ചുരം ഇറങ്ങാനുള്ള വാഹനങ്ങളുടെ നിര വൈത്തിരി അങ്ങാടി വരെയും, ചുരം കയറാനുള്ള വാഹനനിര അടിവാരം അങ്ങാടിയും കഴിഞ്ഞും നീണ്ടു കിടക്കുകയാണ്. ചുരത്തിന്റെ ചെറുഭാഗങ്ങളിലെല്ലാം ഇപ്പോഴും അതീവ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.

ഗതാഗതക്കുരുക്ക് പൂർണ്ണമായി മാറാൻ സമയമെടുക്കുമെന്നതിനാൽ ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ ലൈൻ പാലിച്ച് മാത്രം മുന്നോട്ട് എടുക്കണം. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് കൂടുതൽ കുരുക്കിന് ഇടയാക്കും. 

Tags:    
News Summary - Traffic Restored on Thamarassery Ghat; Clearing Km-Long Queue Will Take Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.