കൊച്ചി: സ്വർണാഭരണ കയറ്റുമതിക്ക് കൊച്ചി കസ്റ്റംസ് അധികൃതർ അനാവശ്യ നിബന്ധന വെക്കുകയാണെന്നും കയറ്റുമതി തടസ്സപ്പെടുത്തുകയാണെന്നും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസറും ആരോപിച്ചു.
കൊച്ചിയിലെ നടപടിക്രമങ്ങൾ ഒരിക്കലും പാലിക്കാൻ കഴിയാത്തതിനാൽ ചെന്നൈ വഴിയാണ് കേരളത്തിൽനിന്ന് സ്വർണാഭരണം കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയിലെ സ്വർണാഭരണ വ്യവസായം ശക്തിപ്പെടുത്താൻ 45,000 കോടിയുടെ എക്സ്പോർട്ട് പ്രമോഷൻ മിഷന് (ഇ.പി.എം) അംഗീകാരം നൽകിയ കേന്ദ്ര മന്ത്രിസഭയെ അസോസിയേഷൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.