മാനേജ്‌മെന്‍റുകൾ കോടതിയിൽ പോയാൽ നിയമപരമായി നേരിടും -ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: അഭിപ്രായ സമന്വയമുണ്ടാക്കി ശമ്പളപരിഷ്കരണം നടപ്പാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. മാനേജ്‌മെന്‍റുകൾ കോടതിയിൽ പോയാൽ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. 

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. മാനേജ്‌മെന്റുകളുമായി ചർച്ചക്ക് തയാറാണ്. നിലവിൽ സ്വകാര്യമാനേജ്‌മെന്‍റുകൾ സർക്കാരിനെ നിലപാട് അറിയിച്ചിട്ടില്ല. ശമ്പളപരിഷ്കരണം നടപ്പിലാകുന്നുണ്ടോയെന്ന് തൊഴിൽ വകുപ്പ് പരിശോധിക്കുമെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. 


 

Tags:    
News Summary - TP Ramakrishnan on Nurses Salary Hike-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.