ജ്യോതിബാബു

ടി.പി വധക്കേസ്: ജ്യോതിബാബുവിന്റെ ശിക്ഷ മരവിപ്പിച്ചു; ഇടക്കാല ജാമ്യം

ന്യൂ​ഡ​ൽ​ഹി: തെ​ളി​വു​ക​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ ടി.​പി വ​ധ​ക്കേ​സി​ൽ, സി.​പി.​എം കു​ന്നോ​ത്തു​പ​റ​മ്പ് മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ജ്യോ​തി​ബാ​ബു​വി​ന് ഹൈ​കോ​ട​തി വി​ധി​ച്ച ശി​ക്ഷ സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. അ​പ്പീ​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ഇ​ട​ക്കാ​ല ജാ​മ്യം​കൂ​ടി അ​നു​വ​ദി​ച്ച​േ​താ​ടെ ജ്യോ​തി​ബാ​ബു​വി​ന്റെ മോ​ച​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ്യോ​തി​ബാ​ബു സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സു​മാ​രാ​യ ദി​പാ​ങ്ക​ർ ദ​ത്ത, സ​തീ​ഷ് ച​ന്ദ്ര​ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തെ​വി​ട്ട ജ്യോ​തി​ബാ​ബുവിനെ ഹൈ​കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. ടി.​പി​യു​ടെ ഭാ​ര്യ കെ.​കെ. ര​മ എം.​എ​ൽ.​എ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ ആ​ർ. ബ​സ​ന്ത്, ജാ​മ്യം എ​തി​ർ​ത്തു. ബ​സ​ന്തി​ന്റെ വാ​ദ​ത്തെ സം​സ്ഥാ​നത്തിനുവേ​ണ്ടി ഹാ​ജ​രാ​യ പി.​വി. ദി​നേ​ശ് പിന്തുണച്ചു. 

Tags:    
News Summary - TP murder case: Jyothibabu granted interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.