തിരൂർ: തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പ്രണയാഭ്യർഥന നിരസിച്ച 15കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബംഗാൾ സ്വദേശിനി സാത്തി ബീവിയുടെ മകൾ സമീന ഖാത്തൂനാണ് (15) മരിച്ചത്. ബന്ധുകൂടിയായ ഇതര സംസ്ഥാന തൊഴിലാളി സാദത്ത് ഹുസൈനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 12ഒാടെയാണ് സമീനക്ക് കുത്തേറ്റത്. ഉടൻ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴരയോടെ മരിച്ചു.
മുത്തൂർ വിഷുപ്പാടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവം. യുവാവ് നിരവധി തവണ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചതോടെ പ്രകോപിതനായ സാദത്ത്, കുട്ടിയെ വീടിെൻറ അടുക്കളയിൽവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാലുകൾക്കും നെഞ്ചിനും കുത്തേറ്റിരുന്നു. പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.