തെരുവിൽ ജനക്കൂട്ടത്തിന് നടുവിൽ മാത്രമല്ല ടിക് ടോകിലും സ്ഥാനാർഥികൾ ഒാളം തീർക്കുകയാണ്. മുൻകൂട്ടി തയ്യാറാക് കിയ പശ്ചാത്തല സംഗീതത്തിനും പാട്ടിനുമൊപ്പം ദൃശ്യങ്ങൾ ചേർത്ത് മാസ് ട്രെൻറിൽ അവതരിപ്പിക്കാമെന്ന ടിക്ടോകി െൻറ പ്രത്യേകതയാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇൗ ന്യൂജൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമിന് സ്വീകാര്യത വർധിപ്പിക്കുന്ന ത്.
പി.ജയരാജനും കുഞ്ഞാലിക്കുട്ടിയും പി.കെ ബിജുവും ഇ.ടി മുഹമ്മദ് ബഷീറും മുതൽ സാക്ഷാൽ വി.എസും പിണറായി വിജയനു ം വെര ടിക് ടോകിൽ ഹീറോകളാണ്. തെറ്റിദ്ധരിക്കരുത്, ഇവരാരും ഒൗദ്യോഗികമായി ടിക് ടോക് അകൗണ്ട് തുടങ്ങിയിട്ടില്ല. പിന്നെങ്ങനെയെന്നല്ലേ, അണികളെ സ്ഥാനാർഥികളെയും നേതാക്കളെയുമെല്ലാം ടിക്ടോക്കിൽ വൈറലാകുന്നത്. തിയറ്ററുകളിൽ സിനിമാ താരങ്ങളുടെ എൻട്രികൾ ലഭിക്കുന്നതിന് സമാനമുള്ള ആരവങ്ങളും ആഘോഷവുമാണ് ഒാരോ ടിക് ടോക് വീഡിയോകളും.സ്ഥാനാർഥികൾ സ്ലോ മോഷനിലും ചടുലതയിലും ഗ്രാഫിക്സ് വിസ്മയങ്ങളിലും സ്ക്രീനിൽ നിറയുകയാണ്. 15 സെക്കൻറ് മാത്രമാണെങ്കിലും പുതുതലമുറ തങ്ങളുടെ രാഷ്ട്രീയ ഭാവത്തിന് ‘ഇൗ’ പുത്തൻ പ്ലാറ്റ്ഫോമിൽ വേറിട്ട അടയാളപ്പെടുത്തലാവുകയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന സ്ഥാനാർഥികളുടെ ചിത്രമെടുത്ത് ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യലും വാട്ടസാപ്പിൽ ഷെയർ ചെയ്യലുമാണ് സാമൂഹ്യമാധ്യമങ്ങൾ ജനപ്രിയമായ ശേഷമുള്ള തെരഞ്ഞെടുപ്പുകളിൽ പതിവായി കണ്ടിരുന്നത്. കൂടിപ്പോയാൽ പ്രചാരണ വീഡിയോ, തട്ടുപൊളിപ്പൻ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെയോ, പാരഡിപ്പാട്ടുകളുടെേയാ അകമ്പടിയിൽ എഡിറ്റ് ചെയ്ത് യൂട്യൂബിലും ഫെയിസ് ബുക്കിലും ഷെയർ ചെയ്യും. എന്നാൽ ടിക് ടോകിൻെറ വരവോടെ ഇൗ പതിവുകളും പല്ലവികളും മാറിയിരിക്കുന്നു. ഫോട്ടാ പകർത്താനൊന്നും ഇപ്പോൾ അധികമാർക്കും താത്പര്യമില്ല.
പകരം യോജിച്ച് പശ്ചാത്തല സംഗീതത്തിനൊത്ത് ടിക് ടോക്കിൽ പകർത്തി സ്വന്തം അകൗണ്ടുകൾ വഴി പുറംലോകത്തെത്തിക്കലാണ് ട്രെൻഡ്. സ്ഥാനാർഥി നടക്കുന്നതും ഇരിക്കുന്നതും ചായകുടിക്കുന്നതും പ്രസംഗിക്കുന്നതും എന്നുവേണ്ട പ്രചാരണ രംഗത്തെ സകല ചലനങ്ങളും കിടിലൻ പാട്ടിനൊത്ത് സാമൂഹ്യമാധ്യമങ്ങളിൽ അലയടിക്കുകയാണ്. പ്രചാരണത്തിനൊപ്പം പാർട്ടി കൺവെൻഷനുകളിലെ ആരവങ്ങളും വീഡിയോകളായി എത്തുന്നുണ്ട്. ചിത്രങ്ങൾ ചേർത്ത് വെച്ച് പാട്ടിനൊത്ത് വീഡിയോ തയ്യാറാക്കാനുള്ള സൗകര്യവും ടിക്ടോക്കിലുണ്ട്. ഇൗ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വീഡിയോകളും വൈറലാണിപ്പോൾ.
വിദ്യാർഥികളും യുവാക്കളും വീട്ടമ്മമാരുമടക്കം ടിക്ടോകിലെ ‘തെരഞ്ഞെടുപ്പ് പ്രചാരണ’ത്തിൽ സജീവമാണ്. രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും ടിക്ടോക് േവദിയാകുന്നുവെന്നതാണ് പുതിയ പ്രവണത. കണ്ണൂരിലെയടക്കം സി.പി.എം -ആർ.എസ്.എസ് സംഘർഷ കാലത്തായിരുന്നു ടിക് ടോകിലെ വീഡിയോ ഏറ്റുമുട്ടലുകൾ കണ്ട് തുടങ്ങിയതെങ്കിൽ തെരഞ്ഞെടുേപ്പാടെ ഇത് പാരമ്യത്തിലെത്തിയിരിക്കുന്നു. സ്ഥാനാർഥികളെയും നേതാക്കളെയും സ്റ്റാറുകളായി അവതരിപ്പിക്കുന്ന പതിവുകൾക്ക് പകരം മറുപടി വീഡിയോകളും വന്നുതുടങ്ങിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.