Posted On
date_range Updated On
date_range ടയർ തകരാറിലായി; കോഴിക്കോട്ട് ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലിറക്കി
നെടുമ്പാശ്ശേരി: ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തിരമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ദമ്മാമിൽ നിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്.
യാത്രക്കിടെ ടയർ തകരാറിലായെന്ന് മനസ്സിലാക്കിയ പൈലറ്റ് പുലർച്ചെ 3.10ഓടെ വിമാനം നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. കോഴിക്കോട് ഇറങ്ങേണ്ടിയിരുന്നവരെ മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.