ചേര്‍ത്തല: തുഷാറിെൻറ അറസ്റ്റില്‍ ഇടപെടുക വഴി മുഖ്യമന്ത്രി പിണറായി കാണിച്ചത് തുഷാറിനോടുള്ള സ്നേഹമല്ല, മറിച്ച് എസ്.എൻ.ഡി.പിയോടുള്ള സ്നേഹമാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാര്യങ്ങൾ പഠിച്ചു ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. പ ്രവാസി വ്യവസായി യൂസുഫലിയുടെ സഹായവും കേന്ദ്രമന്ത്രി വി. മുരളീധരെൻറ ഇടപെടലും ഉണ്ടായിട്ടുണ്ട്. എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ ആരോപണം കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ശബരിമലയിലെന്ന പോലെ തുഷാറിെൻറ പ്രശ്നവും രാഷ്ട്രീയവത്കരിക്കാനാണ് പിള്ള ശ്രമിച്ചത്. ഇത് അദ്ദേഹത്തിെൻറ രാഷ്ട്രീയ ഗുരുത്വമില്ലായ്മയാണ്. അഴിമതിക്കേസിൽ കോടതി പോലും ജാമ്യം നൽകാതിരുന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിെൻറ കാര്യത്തിൽ ഒന്നും പ്രതികരിക്കാത്ത കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, തുഷാറിെൻറ കാര്യത്തിൽ കൈക്കൊണ്ടത് പുര കത്തുമ്പോൾ വാഴവെട്ടുന്ന സ്വഭാവമാണ്. അത് പദവിക്ക് യോജിക്കാത്തതാണ്.
14 വർഷം മുമ്പ് തുഷാർ ദുബൈയിൽ തുടങ്ങിയ കമ്പനി രണ്ടു വർഷമായപ്പോഴേക്കും നിർത്തേണ്ടി വന്നു. അന്ന് നൽകിയ ചെക്ക് െവച്ചാണ് ഇപ്പോൾ പരാതിപ്പെട്ടത്. ചെക്കിലെ ഒപ്പ് കറുത്ത മഷിയിലും തീയതി ചുവന്ന മഷിയിലുമാണ്. ഇതിൽ ദുരൂഹതയുണ്ട്.
ബ്രോക്കറുടെ സഹായത്താൽ സ്ഥലം വാങ്ങാനെന്ന വ്യാജേനയാണ് തുഷാറിനെ അവിടെയെത്തിച്ചത്.
എന്നാൽ, അവിടെ ചെന്നപ്പോൾ സി.ഐ.ഡികൾ തന്ത്രപൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റിദ്ധാരണകള്‍ തിരിച്ചറിഞ്ഞതോടെ കേസ് കോടതിക്ക് പുറത്ത് രമ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.