തൃശ്ശൂർ പൂരം

തൃശൂർ പൂരം കലക്കൽ; തെരഞ്ഞെടുപ്പിൽ തിരിച്ചടി​ ഭയന്ന്​ റിപ്പോർട്ട്​ പൂഴ്ത്തി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഏ​റെ ച​ർ​ച്ച​യാ​യ 2024ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ലി​ൽ, അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ പൂ​ഴ്ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ര​ണ്ടു​മാ​സം​ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ്​​ ക്രൈം​ബ്രാ​ഞ്ച്​ എ.​ഡി.​ജി.​പി​ക്ക് റി​പ്പോ​ർ​ട്ട്​ ​ കൈ​മാ​റി​യ​ത്. പൊ​ലീ​സി​നും ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​ഡി.​ജി.​പി​ക്കും ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണി​ത്.

പൂ​രം ക​ല​ക്ക​ലി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തെ ​പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തി​യു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന്​ തു​ട​ർ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ന് പി​ന്നി​ൽ വ്യ​ക്​​ത​മാ​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. ദേ​വ​സ്വ​ത്തെ പ്ര​തി​സ്ഥാ​ന​ത്ത്​ നി​ർ​ത്തു​ന്ന​തി​നെ​യും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ​കു​റി​ച്ച്​ പ​രാ​മ​ർ​ശ​മി​ല്ലാ​ത്ത​തി​നെ​യും ചോ​ദ്യം​ചെ​യ്ത്​ മു​ൻ​മ​ന്ത്രി​യും സി.​പി.​ഐ നേ​താ​വു​മാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​നി​ൽ​കു​മാ​റി​ന്‍റെ ആ​ക്ഷേ​പ​ങ്ങ​ളെ മ​ന്ത്രി കെ. ​രാ​ജ​ൻ ത​ള്ളു​ക​യു​മു​ണ്ടാ​യി.

ഇ​തി​നി​ടെ​യാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ​ത്. എ​ന്തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ അ​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ​സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് എ.​ഡി.​ജി.​പി​യു​ടെ ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ണ്ടാ​മ​ത്തെ പൂ​രം എ​ത്തു​മ്പോ​ഴും ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ൽ 2024 ഏ​പ്രി​ലി​ലാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട​ത്. രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി ഉ​ട​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​ടു​ത്ത പൂ​ര​ത്തി​ന്​ ദി​വ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്​ ശേ​ഷി​ക്കു​ന്ന​ത്. പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള പൊ​ലീ​സു​കാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യി​ല്ലെ​ന്ന ന്യാ​യീ​ക​രി​ക്കു​ന്ന റി​പ്പോ​ര്‍ട്ടാ​ണ്​ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. സു​രേ​ഷ് ​ഗോ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഇ​ട​പെ​ട​ലും റി​പ്പോ​ർ​ട്ടി​ൽ കൃ​ത്യ​മാ​യി പ​രാ​മ​ർ​ശി​ച്ചി​ല്ലെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തെ​യും അ​തി​ലെ ചി​ല​രു​ടെ രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഇ​തി​ല്‍ ആ​രെ​യെ​ങ്കി​ലും പ്ര​തി​ചേ​ര്‍ക്ക​ണ​മോ​യെ​ന്ന​തി​ല​ട​ക്കം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സ​ർ​ക്കാ​റാ​ണ്. ഫ​ല​ത്തി​ൽ പൂ​രം ക​ല​ക്ക​ൽ വി​വാ​ദം ഒ​രു ന​ട​പ​ടി​യു​മി​ല്ലാ​തെ അ​വ​സാ​നി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ.

Tags:    
News Summary - Thrissur Pooram Kalakkal; Report hid for fear of backlash in elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.