തൃശൂർ ഡി.സി.സി സെക്രട്ടറി എൻ.എസ്​ സരസൻ വീടിനകത്ത്​ മരിച്ച നിലയിൽ

ആമ്പല്ലൂർ: തൃശൂർ ഡി.സി.സി സെക്രട്ടറിയും കോൺഗ്രസ്​ ഒ.ബി.സി വിഭാഗം സംസ്​ഥാന സെക്രട്ടറിയുമായ എൻ.എസ്​ സരസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്.

അഗ്​നിശമനസേനയെത്തിയാണ്​ അടഞ്ഞുകിടന്ന മുറിയുടെ വാതിൽ തു​റന്നത്​. പുതുക്കാട്​ പൊലീസ്​ സ്​ഥല​ത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

മൃതദേഹം തൃശൂര്‍ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ്​മ. 

Tags:    
News Summary - Thrissur DCC secretary ns sarasan found dead inside home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT