തൃക്കാക്കരയിൽ അടിയൊഴുക്കുണ്ടാകും, കോൺഗ്രസ് വോട്ടുകളെല്ലാം കോൺഗ്രസിന് തന്നെ കിട്ടണമെന്നില്ല -കോടിയേരി

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകളുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് വോട്ടുകളെല്ലാം കോൺഗ്രസിന് തന്നെ കിട്ടണമെന്നില്ല. എൽ.ഡി.എഫ് മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട് -കോടിയേരി പറഞ്ഞു.

അപവാദ പ്രചാരണങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അവയൊക്കെ മനസിലാക്കി വോട്ടുചെയ്യാൻ അറിയുന്ന പ്രബുദ്ധരായ വോട്ടർമാരാണ് തൃക്കാക്കരയിലേത്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനെതിരായ ഒരു പ്രതികരണം സ്ത്രീകൾക്കിടയിലുണ്ടായിട്ടുണ്ട്. കോൺഗ്രസുകാരായ സ്ത്രീകൾക്കിടയിലും ഇങ്ങനെയൊരു പ്രതികരണമുണ്ട്. അതുകൊണ്ട് എല്ലാ കോൺഗ്രസ് വോട്ടുകളും ഇത്തവണ കോൺഗ്രസിന് കിട്ടണമെന്നില്ല. പല നിലയിലുള്ള അടിയൊഴുക്കുമുണ്ട്. അതെല്ലാം എൽ.ഡി.എഫിന് അനുകൂലമായി മാറും.

പി.സി. ജോർജിനെ ആരും ശ്രദ്ധിക്കാതായപ്പോൾ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആർ.എസ്.എസിന്‍റെ ശബ്ദമാണ് പി.സി. ജോർജിൽ നിന്ന് പുറത്തുവരുന്നത്. ബി.ജെ.പിക്ക് പറയാൻ പറ്റാത്ത കാര്യങ്ങളാണ് പി.സി. ജോർജിനെ കൊണ്ട് പറയിപ്പിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 

Tags:    
News Summary - Thrikkakara by election updates kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.