പ്രതീകാത്മക ചിത്രം
കല്‍പറ്റ: വയനാട്ടില്‍ മൂന്ന് കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിലാണ് രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് ചത്തത്. മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്.
കുറിച്യാട് കാടിനുള്ളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ ഇന്ന് വൈകിട്ടോടെയാണ് കടുവകളുടെ ജഡം കണ്ടെത്തിയത്. കടുവകള്‍ ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ.
കാപ്പിത്തോട്ടത്തിൽ തൊഴിലാളികളാണ് മേപ്പാടിയിലെ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. ദുർഗന്ധം വമിച്ചപ്പോൾ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടത്. സ്വഭാവികമായി ചത്തതാണെന്നാണ് പ്രാഥമിക നിഗമനം.
സമീപ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ കടുവ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതോടെ അതീവ ഭീതിയിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.