വാഹനമിടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ചു

വാഴക്കുളം: മൂവാറ്റുപുഴ വാഴക്കുളത്ത് വാഹനമിടിച്ച് മൂന്ന് കാൽനടയാത്രക്കാർ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, മേരിയുടെ അയൽവാസി പ്രജേഷ്, പ്രജേഷിന്‍റെ മകൾ എന്നിവരാണ് മരിച്ചത്. വാഴക്കുളം മടക്കത്താനത്താണ് സംഭവം.

രാവിലെ ഏഴു മണിയോടെ കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു മൂവരും. റോഡിന് സമീപത്ത് കൂടെ നടന്നു പോയവരെ നിയന്ത്രണംവിട്ട പാഴ്സൽ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Tags:    
News Summary - Three pedestrians killed in car crash in muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.