സജിൻകുമാർ, കുഞ്ഞച്ചൻ, ജിജോ രാജൻ
കുന്നിക്കോട്: പുതുവത്സര ആഘോഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ മൂന്ന് പേർകൂടി പിടിയിലായി. മേലില ചരുവിള പുത്തൻവീട്ടിൽ സജിൻകുമാർ (29), കാഞ്ഞിരംവിള പടിഞ്ഞാറ്റതിൽ ജിജോ രാജൻ (29),ചരുവുകാല കിഴക്കതിൽ കുഞ്ഞച്ചൻ (40) എന്നിവരാണ് പിടിയിലായത്. കേസിൽ നേരത്തേ ആറുപേർ പിടിയിലായിരുന്നു. പുതുവത്സരാഘോഷത്തിനിടെ മേലില മൂലവട്ടം കോളനി ജങ്ഷനിലായിരുന്നു സംഭവം. റോഡിലിരുന്ന് മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ജീപ്പ് നശിപ്പിക്കുകയും ചെയ്തിരുന്നു. 15 പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതായി കുന്നിക്കോട് സി.ഐ പറഞ്ഞു. പ്രതികളെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.