നൗഷാദ്, സ്വാതി, ഹിമ

യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണം കവർന്നു; മൂന്നുപേർ അറസ്റ്റിൽ

തൃപ്രയാർ: യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് മർദിച്ച് പണവും മൊബൈൽ ഫോണും മാലയും കവർന്ന മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് ബീച്ചിൽ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലിൽ സ്വാതി (28), ചാമക്കാലയിൽ ഷിബിൻ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.

ഡിസംബർ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചിൽ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.

ശേഷം പുറത്തുപോയ പ്രതികളെ പിന്തുടർന്ന് കവർന്ന സാധനങ്ങൾ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മർദിച്ചു. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിൻ, എ.എസ്.ഐ റംല, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്.

Tags:    
News Summary - three arrested for honey trap in thriprayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.