എസ്.പി പ്രിൻസ് എബ്രഹാം വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം
കൽപറ്റ: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ എസ്.പിക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാമിനെതിരെയാണ് കേസ്.
സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് അസി.സർജനായ ഡോ.സിൽബിയെ എസ്.പി ഭീഷണിപ്പെടുത്തിയത്. നവംബർ 20ന് വയനാട് മെഡിക്കൽ കോളജിലായിരുന്നു കേസിനാസ്പദമായ സംഭവം.
21ന് ഡോക്ടർ പരാതി നൽകിരുന്നെങ്കിലും രണ്ടാഴ്ച പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന്, മാനന്തവാടി മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ നടപടി. അന്വേഷണ റിപോർട്ട് ഉടൻ ഹാജരാക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.