Posted On
date_range Updated On
date_range കൃഷിമന്ത്രിക്ക് ഫോണിലൂടെ ഭീഷണി; വിളിച്ചത് പ്രവാസി, മദ്യലഹരിയിലെന്ന് പൊലീസ്
തിരുവനന്തപുരം: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് കണ്ടെത്തി. ചേർപ്പ്- കണിമംഗലം സ്വദേശിയായ സുജീബാണ് ഭീഷണിപ്പെടുത്തിയത്. ദുൈബയിലുള്ള ഇയാൾ മദ്യലഹരിയിലാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സുനിൽ കുമാറിന്‍റെ ഔദ്യോഗിക നമ്പറിൽ വിളിച്ച് സുജീബ് ഭീഷണിപ്പെടുത്തിയത്. തുടർന്ന് മന്ത്രി നൽകിയ പരാതിയിലാണ് സൈബർ സെൽ അന്വേഷണം ആരംഭിച്ചത്.
മന്ത്രിയെ വിളിച്ച അന്നുതന്നെ ഇയാൾ തൃശൂർ കോർപറേഷനിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളെയും ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച ലുക്കൗട്ട് നോട്ടീസിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.