എം. മനോജ് കുമാർ ഡൽഹിയിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുന്നു 

ഇ​ന്ന്​ അ​ധ്യാ​പ​ക ദി​നം; എം. മനോജ് കുമാറിലൂടെ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് ദേശീയ അവാർഡ് തിളക്കത്തിൽ

മൊഗ്രാൽ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷന്റെ 2023-‘24 വർഷത്തെ വിദ്യാഭ്യാസ ഭരണ നിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള പുരസ്കാരം മൊഗ്രാൽ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം ധനശാസ്ത്ര അധ്യാപകനായ എം. മനോജ് കുമാറിന്. രാജ്യത്തെ ജില്ല-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫിസർമാർക്ക് നൽകുന്ന വിദ്യാഭ്യാസ ഭരണനിർവഹണത്തിലെ നൂതനആശയങ്ങൾക്കും മികച്ച പ്രവർത്തന രീതികൾക്കുമുള്ള ദേശീയ അവാർഡാണിത്.

ന്യൂഡൽഹിയിൽ നീപ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ എൻ.സി.ഇ.ആർ.ടി മുൻ ഡയറക്ടർ പത്മശ്രീ പ്രഫ. ജെ.എസ്. രജപുത് അവാർഡ്ദാനം നിർവഹിച്ചു. കോവിഡിനുശേഷം നിലമ്പൂർ ഉപജില്ലയിലെ ഉൾവനങ്ങളിൽ താമസിക്കുന്ന ചോലനായിക്ക വിഭാഗം കുട്ടികൾ ഉൾപ്പെടെ അതിപിന്തുണ ആവശ്യമുള്ള കുട്ടികളെ വിദ്യാലയങ്ങളിലേക്ക് തിരികെ എത്തിക്കുന്നതിനും അവരുടെ പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിനുംവേണ്ടി വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കിയ പ്രവർത്തനങ്ങളാണ് ദേശീയ ശ്രദ്ധ നേടിയത്.

കോവിഡിനുശേഷം സ്കൂളുകളിലേക്ക് തിരികെ എത്താതിരുന്ന പുലിമുണ്ട ഉന്നതിയിലെ കുട്ടികളെ തിരികെ എത്തിക്കുന്നതിനുവേണ്ടി നടപ്പാക്കിയ ‘എങ്കെ എങ്ക കൂട്ടം’ പദ്ധതി, ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങൾ, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പൂച്ചപ്പാറ മണിയുടെ മകൾക്കുവേണ്ടി തയാറാക്കിയ പ്രത്യേക പഠന പദ്ധതി ‘തിങ്ക ബാന് ബെള്ളി, പോത്തുകല്ല് പഞ്ചായത്തിൽ നടപ്പാക്കിയ സേവാസ് പദ്ധതി, പ്രളയ കാലത്ത് വാണിയമ്പുഴ ബദൽ സ്കൂളിൽ വെച്ച് നടപ്പാക്കിയ പഠന വീട് പദ്ധതി, ഗോത്രവിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര ഉയരെ, കൽക്കുളം എം.എം.എം.എൽ.പി സ്കൂളിൽ നടപ്പാക്കിയ പഠിപ്പുറസി പദ്ധതി എന്നിവയാണ് നടപ്പാക്കിയത്.

നിലമ്പൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച തിരികെ പദ്ധതി പിന്നീട് സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ മൊഗ്രാൽ ഗവ. വി.എച്ച്.എസ് സ്കൂളിൽ ധനശാസ്ത്ര അധ്യാപകനാണ്. മുരിയൻ കണ്ടത്തിൽ ഗോപാലന്റെയും, മീനാക്ഷിയുടെയും മകനാണ്. ഭാര്യ: രജീഷ് കല. മക്കൾ: അക്ഷയ് എം. കുമാർ, ആകാശ് എം. കുമാർ.

Tags:    
News Summary - Teachers’ Day: M. Manoj Kumar Shines with National Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.