ന​വീ​ക​രി​ച്ച ക​ണ്ണൂ​ർ പൊ​ലീ​സ് മൈ​താ​നം

കായികമേള വേദിമാറ്റം ഒരുക്കത്തിനിടെ; പ്രതിഷേധം ശക്തം

കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കോഴിക്കോട്ടേക്ക് മാറ്റിയതിൽ പ്രതിഷേധം. കണ്ണൂരിലെ ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വേദിമാറ്റമുണ്ടായത്. 2025 ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കണ്ണൂരിൽ കായികമേള പ്രഖ്യാപിച്ചതും. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും പതാക കൈമാറിയതും.

തുടർന്ന് കായികമേളയെ വരവേൽക്കാനുള്ള തയാറെടുപ്പിലായിരുന്നു ജില്ല. കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളിൽ മൈതാനസജ്ജീകരണമടക്കം നടന്നിരുന്നു. 2019ലാണ് കണ്ണൂരിൽ അവസാനമായി കായികമേള നടന്നിരുന്നത്. മാങ്ങാട്ടുപറമ്പ് സിന്തറ്റിക് സ്റ്റേഡിയത്തിലായിരുന്നു അന്ന് കായികമേള നടന്നിരുന്നത്. എല്ലാവരും വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന സ്കൂൾ കായികമേളയുടെ മാറ്റം ഭരണം മാറിയതോടെയാണെന്നാണ് ആരോപണം.

ഒളിമ്പിക്സ് മാതൃകയിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്കൂൾ കായികമേള നടന്നിരുന്നത്. ഭരണം മാറിയതോടെ ഇതിലും മാറ്റമുണ്ടാകുമോയെന്നാണ് കായികപ്രേമികൾ ആശങ്കപ്പെടുന്നത്. കഴിഞ്ഞതവണ മൂന്നാം സ്ഥാനമാണ് കണ്ണൂരിന് ലഭിച്ചിരുന്നത്. ആതിഥേയത്വം ലഭിച്ചിരുന്നതോടെ കഴിഞ്ഞതവണത്തെ മൂന്നാം സ്ഥാനം ഒന്നാം സ്ഥാനമാക്കി കായികമേള നടക്കുന്ന തങ്ങളുടെ ജില്ലക്ക് അഭിമാനമാകാനുള്ള പ്രയത്നത്തിലായിരുന്നു സ്കൂളുകളും വിദ്യാർഥികളും. കായികമേള സംബന്ധിച്ച് അധ്യാപകസംഘടനകളുടെ യോഗം ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്നുണ്ട്.

കെ.എസ്.ടി.എ അടക്കമുള്ള അധ്യാപക സംഘടനകൾ കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റാനിടയായ സാഹചര്യമെന്തെന്ന് യോഗത്തിൽ ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേള മാറ്റുന്നതിനെക്കുറിച്ച് ഇവരുമായി ഒരുവിധ ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഞായറാഴ്ച കായികമേളയുടെ സ്വാഗതസംഘം യോഗവും വിളിച്ചിട്ടുണ്ട്. 68ാമത് കായികമേളയാണ് കണ്ണൂരിൽ നടക്കേണ്ടിയിരുന്നത്. കോഴിക്കോട് എൻ.ഐ.ടി ഗ്രൗണ്ട്, മെഡിക്കൽ കോളജ് ഗ്രൗണ്ട് എന്നിവയാണ് പ്രധാന വേദികൾ. ഒക്ടോബർ 24 മുതൽ 29വരെയാണ് കായികമേള നടക്കുക.

ജി​ല്ല​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യം -അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ

അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ​ത് ക​ണ്ണൂ​ർ ജി​ല്ല​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. ബി​നോ​യ് കു​ര്യ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​യി​ക​മേ​ള സ​മാ​പ​ന​വേ​ദി​യി​ലാ​ണ്‌ ജി​ല്ല​യു​ടെ പേ​ര്‌ അ​ന്ന​ത്തെ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്‌. ഒ​ളി​മ്പി​ക്‌​സ്‌ മാ​തൃ​ക​യി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ, അ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്ക്‌ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്‌.

കാ​യി​ക​മേ​ള​യെ വ​ര​വേ​ൽ​ക്കാ​ൻ വ​ലി​യ ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ജി​ല്ല. വേ​ദി മാ​റ്റു​ന്ന​തു​സം​ബ​ന്ധി​ച്ച്‌ ഒ‍ൗ​ദ്യോ​ഗി​ക​മാ​യ അ​റി​യി​പ്പൊ​ന്നും കി​ട്ടി​യി​ട്ടി​ല്ല. ക​ണ്ണൂ​ർ ജി​ല്ല​യെ മൊ​ത്തം അ​പ​മാ​നി​ക്കു​ന്ന​തി​ന്‌ തു​ല്യ​മാ​യി​പ്പോ​യി ഇ‍ൗ ​അ​വ​ഗ​ണ​ന -ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

Tags:    
News Summary - Sports Fest Venue Change Sparks Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.