കൂമ്പാറ പീടികപ്പാറ ആനക്കല്ലുംപാറ വെള്ളച്ചാട്ടം
ആനക്കല്ലുംപാറ വെള്ളച്ചാട്ടം; വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യമുയരുന്നു പ്രവേശനം അനുവദിക്കണം
തിരുവമ്പാടി: കൂമ്പാറ പീടികപ്പാറ ആനക്കല്ലുംപാറ വെള്ളച്ചാട്ടം വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന് ആവശ്യമുയരുന്നു. വിനോദസഞ്ചാരകേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രവേശന കവാടമാണ് പീടികപ്പാറ. ആനക്കല്ലുംപാറ വിനോദസഞ്ചാരകേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രവേശന സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
നിലവിൽ ആനക്കല്ലുംപാറ വെള്ളച്ചാട്ടത്തിലേക്ക് കാൽനടയായി സഞ്ചാരികൾ എത്തുന്നുണ്ട്. ഇത് അപകടസാഹചര്യമുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. ആനക്കല്ലുംപാറ വെള്ളച്ചാട്ടത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ജിമ്മി ജോസ് അധ്യക്ഷത വഹിച്ചു.
പി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ, സജി പെണ്ണാപറമ്പിൽ, ജോസ് മാവറ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, സജി പെണ്ണാപറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.