വൈദികന്റെ പ്രസ്താവനക്ക് പിന്തുണ; എയ്ഡ്സ് സ്വകാര്യത, മറ്റൊരാളെ ചതിക്കാനുള്ളതല്ലെന്ന് ദീപിക മുഖപ്രസംഗം

കോഴിക്കോട്: വിവാഹത്തിനു മുമ്പ്​ മാർത്തോമ സഭയിലെ യുവതീയുവാക്കൾക്ക് എച്ച്.ഐ.വി ടെസ്റ്റ് നടത്തണമെന്ന വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്‍റെ പ്രസ്താവനക്ക് പിന്തുണയുമായി ദീപിക ദിനപത്രം. ‘എ​യ്ഡ്സ് സ്വ​കാ​ര്യ​ത, മ​റ്റൊ​രാ​ളെ ച​തി​ക്കാ​നു​ള്ള​ത​ല്ല’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലൂടെയാണ് പത്രം നിലപാട് വ്യക്തമാക്കിയത്.

‘‘വി​വാ​ഹി​ത​രാ​കു​ന്ന​വ​ർ​ക്ക് എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ഥ​വാ എ​ച്ച്.ഐ.​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ ആ​ർ​ക്കാ​ണ് കു​ഴ​പ്പം? മു​ഖ്യ​മാ​യും, ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ​ട​രു​ന്ന എ​യ്ഡ്സ് എ​ന്ന മാ​റാ​വ്യാ​ധി മ​റ​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്. ആ​ർ​ക്കാ​ണ് ര​ക്ഷ? ഇ​ത്ത​ര​മൊ​രു രോ​ഗാ​വ​സ്ഥ മ​റ​ച്ചു​വെക്കുന്ന വ്യ​ക്തി​യെ വി​വാ​ഹം ക​ഴി​ച്ചു നി​ത്യ​രോ​ഗി​യാ​കേ​ണ്ടി വ​രു​ന്ന പ​ങ്കാ​ളി​ക്കും ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കും. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കും പ​ല​വി​ധ ജോ​ലി​ക​ൾ​ക്കും ഇ​ത്ത​രം മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ണം.’’ -മുഖപ്രസംഗത്തിൽ കുറിച്ചു.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ഒ​രു ട്രെ​യി​നി​ൽ ക​യ​റാ​നോ വി​നോ​ദ​യാ​ത്ര പോ​കാ​നോ പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത്, ഒ​രു ആ​യു​ഷ്കാ​ല യാ​ത്ര​യു​ടെ പ​ങ്കാ​ളി​ക്ക് ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കുന്നതിനെ പത്രം ചോദ്യം ചെയ്യുന്നുണ്ട്.

സ്ത്രീ​ക​ളെ വീ​ട്ടി​ലൊ​തു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​ൻ, എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്ന​വ​രു​മാ​യി സാ​മാ​ന്യ​വ​ത്ക​രി​ച്ച് മു​ഖ​പ്ര​സം​ഗ​മെ​ഴു​താ​ൻ വ​രെ മ​ടി​യി​ല്ലാ​ത്ത സ്ഥി​തി​യാ​യെന്നും വിമർശനസ്വരമുയർത്തി. അ​ത്ത​രം വോ​ട്ടു​രാ​ഷ്‌​ട്രീ​യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന​തി​നൊ​പ്പം, എ​ച്ച്.ഐ.​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ക്കി കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണമെന്നുമാണ് പത്രം വ്യക്തമാക്കുന്നത്.

‘എ​യ്ഡ്സി​നു കാ​ര​ണ​മാ​യ എ​ച്ച്.ഐ.​വി ബാ​ധി​ത​രു​ടെ സ്വ​കാ​ര്യ​ത തീ​ർ​ച്ച​യാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ത് ഒ​ളി​പ്പി​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​യി ജീ​വി​ത​പ​ങ്കാ​ളി​യെ​യും മ​ക്ക​ളെ​യും രോ​ഗി​ക​ളാ​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യ​ല്ല, ച​തി​യാ​ണ്. സ്വ​കാ​ര്യ​ത ഒ​രാ​ളു​ടേ​തു മാ​ത്ര​മാ​ണ്; പ​ക്ഷേ, കു​ടും​ബം എ​ല്ലാ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മു​ള്ള മ​റ്റൊ​രാ​ളു​ടേ​തു​കൂ​ടി​യാ​ണ്. മ​റ്റൊ​രാ​ളെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി ജീ​വി​തം തു​ല​ക്കു​ന്ന​തി​നോ​ളം നീ​ളു​ന്ന​താ​ണ് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യെ​ങ്കി​ൽ അ​തി​നോ​ളം കാ​പ​ട്യം മ​റ്റൊ​ന്നി​ല്ല.’ -മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

എ​യ്ഡ്സ് രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു വി​വാ​ഹ​ബ​ന്ധ​വും കി​ട​പ്പ​റ​യു​മൊ​രു​ക്കാ​ൻ സ്വ​കാ​ര്യ​താ​വാ​ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​ക​ട്ടെയെന്ന് വിമർശിക്കുന്ന പത്രം, മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ നി​ബ​ന്ധ​ന​യാ​ക്ക​ണമെന്ന് ആവശ്യപ്പെട്ടാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

‘കർണാടക സർക്കാർ എല്ലാ കാമ്പസുകളിലും എച്ച്.ഐ.വി ടെസ്റ്റ് നടത്തുകയാണ്. മാർത്തോമ സഭയിൽ നടക്കേണ്ട വിവാഹങ്ങളെല്ലാം ഇത്തരം ടെസ്റ്റുകൾക്ക് വിധേയമായ ശേഷമേ നടത്താവൂവെന്ന് ആഗ്രഹിക്കുന്നു. ഒരു പെണ്‍കുട്ടിയെ മണവാട്ടിയാക്കി ദേവാലയത്തില്‍ കൊണ്ടുവരുമ്പോള്‍ ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് ഉറപ്പുകൊടുക്കാന്‍ കഴിയണം. കുടുംബസംഗമത്തിലൂടെ ഇതാണ് ലക്ഷ്യമിടുന്നത്’-എന്നാണ് റവ. തോമസ് പ്രസംഗിച്ചത്. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂളിൽ നടന്ന കുടുംബസംഗമത്തിലായിരുന്നു ഈ പ്രസംഗം.

അതേസമയം, സഭയിലെ യുവതീയുവാക്കളെ അപമാനിക്കുന്ന പരാമർശങ്ങളാണ് വൈദികൻ നടത്തിയതെന്ന് ആരോപിച്ച് സഭയിലെ തന്നെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സഭയുടെ അഭിമാനമായി, മാന്യമായി വളർത്തുന്ന യുവജനങ്ങളെ പരസ്യമായി അപമാനിച്ചതിന് വൈദിക ട്രസ്റ്റി മാപ്പുപറയണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.