മുൻമേയറും കോഴിക്കോട് നോർത് എൽ.ഡി.എഫ് സ്ഥാനാർഥിയുമായ തോട്ടത്തിൽ രവീന്ദ്രന്‍റെ ബന്ധു ടി. ബാലാമണി രാമചന്ദ്രനെ ബി.ജെ.പി നേതാവ് എം.ടി രമേശ് ഹാരാർപ്പണം നടത്തി സ്വീകരിക്കുന്നു
കോഴിക്കോട്: മുൻമേയറും കോഴിക്കോട് നോർത് എൽ.ഡി.എഫ് സ്ഥാനാർഥിയുമായ തോട്ടത്തിൽ രവീന്ദ്രന്‍റെ ഉറ്റ ബന്ധു ടി. ബാലാമണി രാമചന്ദ്രൻ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. രവീന്ദ്രന്‍റെ എതിർ സ്ഥാനാർഥിയും ബി.ജെ.പി നേതാവുമായ എം.ടി രമേശ് ഹാരാർപ്പണം നടത്തിയാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ഇടതുപക്ഷ ബാങ്ക് യൂണിയൻ പ്രവർത്തക കൂടിയായ ടി. ബാലാമണി രാമചന്ദ്രൻ, മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ പങ്കെടുത്ത കോഴിക്കോട് നോർത്ത് മണ്ഡലം കൺവെൻഷനിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
തോട്ടത്തിൽ രവീന്ദ്രന്‍റെ സഹോദരി പാർട്ടിയിൽ ചേർന്നതായായിരുന്നു ബി.ജെ.പി വൃത്തങ്ങളുടെ പ്രഖ്യാപനം. ഇതുസംബന്ധിച്ച് എം.ടി. രമേശ് ഫേസ്ബുക്കിൽ പങ്കുെവച്ച കുറിപ്പിലും രവീന്ദ്രന്‍റെ സഹോദരി എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ തന്റെ മാതൃസഹോദരി പുത്രിയാണ് ഇവരെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
രണ്ട് മാസം മുമ്പ് തോട്ടത്തിൽ രവീന്ദ്രൻ മേയർ സ്ഥാനമൊഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുേമ്പാൾ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. ബി.ജെ.പിയിലേക്ക് ക്ഷണിച്ചതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മണ്ഡലഡത്തിൽ ചർച്ചയാകുന്നതിനിടെയാണ് തോട്ടത്തിലിന്റെ മാതൃസഹോദരി പുത്രി ബി.ജെ.പിയിലെത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ബാലാമണി രാമചന്ദ്രൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.