???????, ??????, ???? ????�

പ്രതിരോധ കുത്തിവെപ്പിനിടെ മർദനം: മൂന്നുപേർ അറസ്​റ്റിൽ

വളാഞ്ചേരി (മലപ്പുറം): അത്തിപ്പറ്റ ജി.എൽ.പി സ്​കൂളിൽ മീസിൽസ്​^റുബെല്ല പ്രതിരോധ കുത്തിവെപ്പിനിടെ ആരോഗ്യവകുപ്പ് ജീവനക്കാരെ മർദിച്ച കേസിൽ മൂന്നുപേരെ വളാഞ്ചേരി പൊലീസ്​ അറസ്​റ്റ് ചെയ്തു. സഹോദരങ്ങളായ അത്തിപ്പറ്റ പറങ്ങാട്ട്പറമ്പിൽ സഫ്​വാൻ (26), മുബഷീർ (23), എടയൂർ സ്വദേശി ചോലക്കാട്ടിൽ ഫൈസൽ ബാബു (24) എന്നിവരെയാണ് വളാഞ്ചേരി എസ്​.ഐ ബഷീർ സി. ചിറക്കലി​​െൻറ നേതൃത്വത്തിൽ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കി. 

ജാമ്യമില്ലവകുപ്പ് പ്രകാരമാണ് കേസ്​. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസെടുത്തതായും അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ്​ പറഞ്ഞു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കൈയേറ്റം, സംഘടിച്ചെത്തി ജീവനക്കാരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ്​ ചുമത്തിയത്. പാലക്കാട് ജില്ല പൊലീസ്​ മേധാവി സുധീഷ് കുമാറി​​െൻറ മേൽനോട്ടത്തിൽ തിരൂർ ഡിവൈ.എസ്​.പി വി. ഉല്ലാസ്​, വളാഞ്ചേരി സി.ഐ കൃഷ്ണൻ, വളാഞ്ചേരി എസ്​.ഐ ബഷീർ സി. ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. അക്രമത്തിൽ പരിക്കേറ്റ ജെ.പി.എച്ച്.എൻ ശ്യാമളബായിയെ (45) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

 

Tags:    
News Summary - Those who attacked the medical team at Valanchery were arrested-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.