തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്ത് വിവാദമായതിനെ തുടർന്ന് റദ്ദാക്കിയത് ഉൾപ്പെടെയുള്ള ഭൂമി ഇടപാടുകൾ സംബന്ധിച്ച് വിശദപരിശോധന നടത്തി മന്ത്രിസഭ ഉടൻ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക്. നിയമസഭയിൽ ധനവിനിയോഗബില്ലിൻമേലുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാറിെൻറ അവസാനനാളുകളിലെ നടപടികൾ അഴിമതി നിറഞ്ഞതാണെന്ന് പറഞ്ഞ് ഉപസമിതിയെ നിയമിച്ച എൽ.ഡി.എഫ് സർക്കാർ ഉപസമിതി റിപ്പോർട്ട് പോലും പുറത്തുവിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വിമർശനത്തിനായിരുന്നു െഎസക്കിെൻറ മറുപടി.
മെത്രാൻ കായൽ ഉൾപ്പെടെ പതിച്ചുനൽകുകയും വിവാദമായപ്പോൾ പിൻവലിച്ചതുമെല്ലാം പരിശോധിച്ചുവരികയാണെന്ന് തോമസ് െഎസക് പറഞ്ഞു. ഇക്കാര്യത്തിൽ ഒാരോ വകുപ്പും പരിശോധിച്ച് തീരുമാനമെടുക്കുേമ്പാൾ പറയും. പല കാര്യങ്ങളിലും വിശദപരിശോധന വേണം. ഏറ്റവും അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനമെടുക്കും. അതിെൻറ നടപടികൾ പൂർത്തിയായി വരികയാണെന്നും െഎസക് പറഞ്ഞു.
യു.ഡി.എഫ് സർക്കാറിെൻറ അഴിമതി തീരുമാനങ്ങൾ എന്നുപറഞ്ഞ് 700 ഒാളം ഫയലുകൾ കണ്ടുപിടിച്ച് അതിൽനിന്ന് 115 ഫയലുകൾ തെരഞ്ഞെടുത്ത് തയാറാക്കിയ ഉപസമിതി റിപ്പോർട്ട് എന്തുകൊണ്ട് ജനങ്ങളുടെ മുന്നിൽ വെച്ചില്ലെന്ന് ചർച്ചയിൽ ഉമ്മൻ ചാണ്ടി ചോദിച്ചു. ഉപസമിതിയുടെ തീരുമാനങ്ങൾ വ്യക്തതയില്ലാത്തതാണ്. കരമന -കളിയിക്കാവിള റോഡിന് വേണ്ടി എവിടെ നിന്നായാലും പാറ കൊണ്ടുവരാൻ യോഗം വിളിച്ച് തീരുമാനിച്ചതാണ് കുറ്റമായി എണ്ണിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ക്വാറികൾക്ക് സ്റ്റേ വന്ന സാഹചര്യത്തിൽ റോഡ് പണി നിലക്കരുതെന്ന് കരുതിയായിരുന്നു തീരുമാനം.
അതുകൊണ്ടാണ് ആ റോഡ് ഇന്ന് മനോഹരമായി കിടക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കഴിഞ്ഞ സർക്കാർ അറിഞ്ഞുകൊണ്ട് എടുത്ത തീരുമാനമാണ് പട്ടികജാതി, വർഗക്കാർക്ക് കോളജ് കൊടുക്കാനുള്ള തീരുമാനം. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. 155 എയ്ഡഡ് കോളജുകൾ ഇതുവരെ കേരളത്തിൽ നൽകിയപ്പോൾ ഒന്നുപോലും പട്ടികജാതി, വർഗത്തിനില്ല. നിബന്ധനകൾ കാരണം ഇൗ വിഭാഗങ്ങളിൽനിന്ന് അപേക്ഷകൾ ഇല്ലായിരുന്നു. സ്ഥലം ഇല്ലാതിരുന്നവർക്ക് സർക്കാർ സ്ഥലം കൊടുത്തു. പണമില്ലാത്തവർക്ക് കോളജ് തുടങ്ങാൻ പണം കൊടുക്കാൻ തീരുമാനിച്ചു. കോട്ടയം ജില്ലയിലെ അമരിയിൽ കഴിഞ്ഞ സർക്കാർ പി.ആർ.ഡി.എസ് വിഭാഗത്തിന് നൽകിയ കോളജ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, അനുവദിച്ച ഒരു കോടി തടഞ്ഞുെവക്കാനാണ് ഇപ്പോൾ ഉപസമിതി തീരുമാനം. അവർക്ക് ഒരു കോടി രൂപ കൂടി നൽകാൻ സർക്കാർ തയാറാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.