മഴക്കെടുതി: കേരളത്തിൽ 127.61 കോടിയുടെ കൃഷിനാശം

തിരുവനന്തപുരം: മഴക്കെടുതി മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് മന്ത്രി ടി. സിദ്ദിഖ്. ആഗസ്റ്റ് ഒമ്പതുവരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 45,904 കർഷകരെ ബാധിക്കുകയും 9332 ഹെക്ടർ കൃഷി നശിക്കുകയും ചെയ്തു. കൃഷി ഭൂമി പുനക്രമീകരണത്തിന് 10 കോടി അടക്കം 110 കോടിയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതി.

കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് കൃഷിമന്ത്രിയും സഹകരണമന്ത്രിയും ചേർന്ന് ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച നടത്തും. കർഷകരുടെ വായ്പ, പലിശ എന്നിവയിൽ ആശ്വാസനടപടി കൈക്കൊള്ളുന്നതിനാണ് യോഗം വിളിച്ചതെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - മഴക്കെടുതി: കേരളത്തിൽ 127.61 കോടിയുടെ കൃഷിനാശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.