മദ്യനയത്തിൽ മാറ്റം വരണമെന്ന് തോമസ് ഐസക് 

തിരുവനന്തപുരം: മദ്യനിയന്ത്രണം വിനോദസഞ്ചാരമേഖലയിൽ തിരിച്ചടിയുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  ഇത് പരിഹരിക്കാന്‍ മദ്യനയത്തില്‍ മാറ്റം വരണമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ചാനലിനോടാണ് ഐസക് ഇക്കാര്യം പറഞ്ഞത്. 

നികുതി കിട്ടാൻ വേണ്ടി ആരും കള്ളു കുടിക്കേണ്ട. പക്ഷേ വിദേശത്തു നിന്നും കോൺഫറൻസിനും മറ്റും വരുന്നവർ അതിന്‍റെ ഭാഗമായി വൈകുന്നേരമാകുമ്പോൾ മദ്യം ഉപയോഗിക്കും. ഇവിടെയത് സാധ്യമല്ലെന്നു പറഞ്ഞാൽ അവർ ശ്രീലങ്കയിൽ പോകും. അതേ സമയം കൂടുതൽ ബാർ തുറന്ന് ഇവിടത്തെ ജനങ്ങളെ കൂടുതൽ മദ്യാസക്തരാക്കുന്നതും പാടില്ല. ടൂറിസത്തിനു ഹാനികരമല്ലാതെ ഇത് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി.
 

Tags:    
News Summary - thomas isac on liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.