മൂവാറ്റുപുഴ: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉൽപാദിപ്പിക്കുന്ന കോഴിക്കോട് യുൈണറ്റഡ് ഡിസ്റ്റിലറീസിന് നികുതിയിളവ് നല്‍കിയതില്‍ അഴിമതിയാരോപിച്ച് മന്ത്രി തോമസ് ഐസക്കിനെയും മറ്റ് അഞ്ചുപേരെയും പ്രതികളാക്കി ഫയല്‍ ചെയ്ത വിജിലന്‍സ് കേസ് അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന് ഉത്തരവായി. 2008-09 കാലഘട്ടത്തിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെതിരെ തൃശൂര്‍ മലയാളിവേദി പ്രസിഡൻറ് ജോര്‍ജ് വട്ടകുളമാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നൽകിയത്. വില്പന നികുതിയിനത്തില്‍ 5,85,48,742 -രൂപ അടക്കേണ്ട കമ്പനിയോട് 1,11,02,214 -രൂപ മാത്രം അടച്ചാൽ മതിയെന്ന നികുതി വകുപ്പിെൻറ തീരുമാനത്തില്‍ അഴിമതിയാരോപിച്ചായിരുന്നു ഹരജി.
നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യൻ, കോഴിക്കോട് വാണിജ്യനികുതി വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ കെ.എ. പുഷ്പ, അസി. കമീഷണര്‍ വി.ജെ. ഗോപകുമാർ, എറണാകുളം വാണിജ്യ നികുതി ജോ. കമീഷണര്‍ വി. ശ്യാംകുമാർ, ഡിസ്റ്റിലറീസ് പ്രൊപ്രൈറ്റര്‍ എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ നടത്തിയ ഗൂഢാലോചനയിലൂടെ ഡിസ്റ്റിലറീസിന് അനധികൃത ലാഭം ലഭിെച്ചന്നും ഇത് അഴിമതി നിരോധനവകുപ്പ് പ്രകാരം കുറ്റകരമാണെന്നുമായിരുന്നു ഹരജിക്കാരെൻറ വാദം.1997-98 മുതല്‍ 2003-04 വരെ നികുതിയിളവ് നല്‍കിയെന്ന ആരോപണത്തിൽ തൃശൂർ വിജിലൻസ് കോടതി 2010 ജൂലൈ 25ന് ത്വരിതാന്വേഷണത്തിന് ഉത്തരവായി. 2015 ഏപ്രില്‍ 13ന് അന്വേഷണറിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പിന്നീട് കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി.
ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയത്. 2008ല്‍ നിയമസഭ പാസാക്കിയ കേരള ഫിനാന്‍ഷ്യല്‍ ബില്ലിെല വ്യവസ്ഥകൾ പാലിച്ചാണ് കമ്പനിക്ക് നികുതിയിളവ് നൽകിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചാം എതിര്‍കക്ഷി ശ്യാംകുമാർ വ്യാജവിലാസക്കാരനാണെന്നും കോഴിക്കോട്ട് നടന്ന സംഭവം തൃശൂര്‍ കോടതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ വെറുതെ എഴുതിച്ചേര്‍ത്ത വിലാസമായിരുന്നെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഇങ്ങനെയൊരാളെ കണ്ടെത്താനും കഴിഞ്ഞില്ല. വിജിലന്‍സിെൻറ ത്വരിതാന്വേഷണം ശരിയല്ലെന്നും സ്വീകരിക്കരുതെന്നുമുള്ള ഹരജിക്കാരെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. ആരോപണം സാധൂകരിക്കാൻ വേണ്ടത്ര തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് േകാടതി കേസ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.