‘ലോട്ടറി മാഫിയയുമായി ​േകന്ദ്രത്തി​െൻറ ഒത്തുകളി’

ന്യൂ​ഡ​ൽ​ഹി: കു​തി​ര​പ്പ​ന്ത​യ​ത്തി​നും ചൂ​താ​ട്ട​ത്തി​നു​മെ​ല്ലാം 28 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​േ​മ്പാ​ൾ ലോ​ട്ട​റി​ക്കും 28 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​ കേ​ര​ള​ത്തി​​​െൻറ ആ​വ​ശ്യ​മെ​ന്നും വ​ള​െ​ര ല​ളി​ത​മാ​യ ഇൗ ​ആ​വ​ശ്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും അം​ഗീ​ക​രി​ക്കാ​ത്ത​ത്​ ലോ​ട്ട​റി​മാ​ഫി​യ​ക്കു​വേ​ണ്ടി​യാ​ണെ​ന്നും ​തോ​മ​സ്​ ​െഎ​സ​ക്​ ആ​രോ​പി​ച്ചു. 

ഏ​റ്റ​വും ക​ൂ​ടു​ത​ൽ ലോ​ട്ട​റി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​സ്​​ഥാ​ന​മാ​ണ്​ കേ​ര​ളം. 10,000 കോ​ടി രൂ​പ​യു​ടെ ലോ​ട്ട​റി​ക്ക​ച്ച​വ​ട​മാ​ണ്​ കേ​ര​ളം ഇൗ ​വ​ർ​ക്ഷം ല​ക്ഷ്യ​മി​ടു​ന്ന​ത്.  സം​സ്​​ഥാ​നം 28 ശ​ത​മാ​നം നി​കു​തി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​േ​മ്പാ​ൾ കേ​ന്ദ്രം എ​ന്തി​നാ​ണ്​ മ​ടി​ക്കു​ന്ന​തെ​ന്ന്​ തോ​മ​സ്​ ​െഎ​സ​ക്​ ചോ​ദി​ച്ചു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ നാ​ലു​യോ​ഗ​ങ്ങ​ളി​ലാ​യി നി​ര​ന്ത​രം കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കാ​നാ​യി​ട്ടി​ല്ല എ​ന്ന നി​ല​പാ​ടാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്. 

30 ശ​ത​മാ​ന​മാ​ണ്​ ലോ​ട്ട​റി​യി​ൽ നി​ന്നു​ള്ള ലാ​ഭം. അ​ത്​ മു​ഴു​വ​ൻ നി​കു​തി​യാ​യി പോ​യാ​ൽ മാ​ഫി​യ​ക്ക്​ ക​ളി​ക്കാ​ൻ​വ​രാ​ൻ പ്ര​യാ​സ​മാ​കും. അ​തു​കൊ​ണ്ടാ​ണ്​ അ​വ​ർ നി​കു​തി​വ​ർ​ധ​ന​വി​നെ എ​തി​ർ​ക്കു​ന്ന​ത്. ഇൗ ​നി​കു​തി​നി​ര​ക്ക്​ കു​റ​ക്കാ​ൻ വ​ലി​യ സ​മ്മ​ർ​ദ​മാ​ണ്​ ലോ​ട്ട​റി​മാ​ഫി​യ ചെ​ലു​ത്തി​െ​ക്കാ​ണ്ടി​രി​ക്കു​ന്ന​ത്. നി​കു​തി കൂ​ടി​യാ​ൽ പ​കു​തി കേ​ന്ദ്ര​ത്തി​നാ​ണ്​ പോ​കു​ന്ന​ത്. 3000 കോ​ടി കേ​ര​ള​ത്തി​ന്​ നി​കു​തി ല​ഭി​ച്ചാ​ൽ 1500 വ​രെ കേ​ന്ദ്ര​ത്തി​ന്​ കി​ട്ടും. എ​ന്നി​ട്ടും കേ​ന്ദ്രം ഇ​ത്​ ത​ട്ടി​ക്ക​ള​യു​ന്ന​ത്​ മാ​ഫി​യ​ക്ക്​ വേ​ണ്ടി​യ​ല്ലാ​തെ വേ​റെ​യാ​ർ​ക്കാ​ണെ​ന്ന്​ ​െഎ​സ​ക്​ ചോ​ദി​ച്ചു.

Tags:    
News Summary - thomas isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.