മന്ത്രിയായെന്നു വെച്ച്​ നിലപാടു മാറ്റാനൊന്നും ചാണ്ടിച്ചായനെ കിട്ടില്ല...

തോമസ്​ ചാണ്ടി  മന്ത്രിയായത്​ ഇപ്പോഴാണ്​. അതിനും മുമ്പ്​ വെറ​ും എം.എൽ.എ ആയിരുന്ന കാലത്തും കുട്ടനാട്ടിലെ പാടങ്ങളൊക്കെ നികത്തണമെന്ന കാര്യത്തിൽ അദ്ദേഹത്തിന്​ യാതൊരു സംശയവുമുണ്ടായിരുന്നില്ല. മാത്രമല്ല, കേരളത്തിലെ വലിയ വിപ്ലവമായി വിശേഷിപ്പിക്കുന്ന ഭൂപരിഷ്​കരണം എന്നൊക്കെ പറയുന്നത്​ തികച്ചും അപരിഷ്​കൃതവുമായിരുന്നു എന്നാണ്​ ചാണ്ടിച്ചായ​​െൻറ നിലപാട്​. അല്ലെങ്കിൽ ആരെങ്കിലും  വലിയ നഗരമായ എറണാകുളത്തെയും നെല്ലല്ലാതെ മറ്റൊന്നും കിളിർക്കാത്ത കുട്ടനാടിനെയും  ഭൂപരിഷ്​കരണമെന്ന ഒരേ നിയമത്തി​​െൻറ കോന്തലയിൽ കോർക്കുമോ...? തോമസ്​ ചാണ്ടിയുടെ ഉദ്ദേശശുദ്ധിയിൽ ഇനിയും സംശയമുള്ളവർക്ക്​ വേണമെങ്കിൽ 2008 ജൂലൈ 24ന് നിയമസഭയിൽ നടന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തി​​െൻറ  ചർച്ചയുടെ സഭരേഖകൾ പരിശോധിക്കാവുന്നതാണ്​. 

കുട്ടനാടി​​െൻറ ഉള്ളുകള്ളികൾ മറ്റാരെക്കാളും  അറിയാവുന്ന സാക്ഷാൽ വി.എസ്​. അച്യ​ുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കു​േമ്പാഴാണ്​ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ കൊണ്ടുവന്ന ബില്ലിൽ സഭയിൽ ചർച്ച  നടന്നത്​. ​നെൽവയൽ തണ്ണീ​ർത്തട സംരക്ഷണ നിയമമൊക്കെ കൊള്ളാമെന്ന കാര്യത്തിൽ  ചാണ്ടിക്ക്​  തർക്കമൊന്നുമില്ലായിരുന്നെങ്കിലും അത്​ കുട്ടനാട്ടിൽ​ വേണ്ടെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്​.


അതിന്​ പറയാൻ ചാണ്ടിച്ചായ​​െൻറ കൈയിൽ ന്യായങ്ങൾ നിരവധിയുണ്ടുതാനും. എറണാകുളത്തെ സ്​ഥലവിലയാണോ കുട്ടനാട്ടിലേത്​ എന്നൊക്കെ ചോദ്യം ചോദിച്ച്​  എതിരാളികളെ  നിഷ്​പ്രഭരാക്കാനും അദ്ദേഹത്തിനായി.  ഭൂപരിഷ്കരണ നിയമത്തിൽ എറണാകുളത്തും കുട്ടനാട്ടിലും 15 ഏക്കർ കൈവശംവെക്കാമെന്ന് പറയുന്നതിൽ അപാകതയുണ്ടെന്നാണ്​ ചാണ്ടിപക്ഷം. കാരണമെന്താ..? കുട്ടനാട്ടിലെ സ്​ഥലവിലയാണോ എറണാകുളത്ത്​...? ​ത​​െൻറ പേരിലുള്ള 15 ഏക്കർ വസ്​തു വിറ്റാൽ എറണാകുളം േ​തവരയിൽ ഒര​ു സ​െൻറ്​ സ്​ഥലം വാങ്ങാൻ തികയുമോ...?  അതുകൊണ്ട്​ 15 ഏക്കർ പരമാവധി ​ൈകവശം വെക്കാമെന്ന ഭൂപരിഷ്​കരണ  നിയമത്തിലെ വ്യവസ്​ഥ എറണാകുളത്തും കുട്ടനാട്ടിലും ഒരേപോലെ നടപ്പാക്കുന്നത്​ ശരിയല്ലെന്നായിരുന്നു തോമസ്​ ചാണ്ടി അന്ന്​ വാദിച്ചത്​.

അങ്ങനെ​ തോമസ്​ ചാണ്ടി കുറച്ച്​ നിലം വാങ്ങാൻ പോയി. ദാ, അപ്പോഴുണ്ട്​ ഭൂപരിഷ്​കരണ നിയമത്തിലെ ഒരു മുട്ടൻ വകുപ്പ്​ കുറുകെ കിടക്കുന്നു. അപ്പോഴാണ്​ ജോലിക്കാരൻ ചാണ്ടിക്ക്​ ബുദ്ധിയു​പദേശിച്ചത്​. ‘സാറി​​െൻറ പേരിൽ ഇപ്പോൾ തന്നെ 15  ഏക്കറായിക്കഴിഞ്ഞു. ഇനിയും വാങ്ങുന്നെങ്കിൽ അനിയ​​െൻറയോ  ചേട്ട​​െൻറയോ പേരിൽ വാങ്ങുക.  റബ്ബർ എസ്​റ്റേറ്റ്​  വേണമെങ്കിൽ ആയിരം ഏക്കർ കൈവശം  വെക്കാം. പക്ഷേ, കുട്ടനാട്ടിൽ വന്ന്​ കണ്ടം  വാങ്ങാൻ പറ്റില്ല. അഥവാ  വാങ്ങിയാൽ 15 ഏക്കറിൽ നിർത്തിക്കോണം. ‘ഇതെന്തു നീതി...ഇതെന്തു ന്യായം..പറയൂ പറയൂ സർക്കാറേ...’. എന്ന്​ അന്ന്​ തോമസ്​  ചാണ്ടി എം.എൽ.എ നിയമസഭയിൽ മുദ്രാവാക്യം വിളിച്ചില്ലെന്നേയുള്ളു. 


സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കുട്ടനാട്ടിൽ നിലംനികത്തൽ കുറഞ്ഞുപോയതിലുള്ള സങ്കടവും അദ്ദേഹം സഭയിൽ പങ്കുവെച്ചു. നെൽവയൽ- തണ്ണീർത്തട നിയമം കുട്ടനാട്ടിൽ നടപ്പാക്കരുതെന്നായിരുന്നു അദ്ദേഹത്തിൻെറ ആവശ്യം. നിലം നികത്തുന്ന കർഷകനെ ശിക്ഷിക്കാനുള്ള  നിയമമാണിത്. നിലം നികത്തുന്ന കർഷകനെ  ജയിലിൽ അടക്കും. അതിനാൽ നിയമം നടപ്പാക്കുന്നതിനെ അനുകൂലിക്കാനാവില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

കുട്ടനാട്ടിൽ പാരമ്പര്യമായി നിലം നികത്തി വീടുവെച്ച് താമസിക്കുന്നവരുണ്ട്. തങ്ങളുടെ പിതാക്കന്മാരുടെ കാലം മുതൽ വരമ്പു പോലെ കുട്ടനാടൻ പാടശേഖരങ്ങളുടെ ചുറ്റും ഒരു ബണ്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ വലിയ ചിറയുള്ളതു കൊണ്ടാണ് നികത്താത്തത്. അവിടെ കുറെശെ കുറെശെ നിലം നികത്തി വീട് വെച്ച് പിന്നീട് മക്കൾ ഉണ്ടാവുമ്പോൾ കുറച്ചു കൂടി നികത്തി. ഇപ്പോഴും ആ പ്രക്രിയ തുടരുന്നുണ്ട്. അതു നിർത്താൻ കഴിയി​െല്ലന്ന്​ കണക്കുദ്ധരിച്ചാണ്​ ചാണ്ടി  പറഞ്ഞത്​.

കുട്ടനാട്ടിൽ ഒരേക്കർ സ്ഥലം നികത്തണമെങ്കിൽ 50 ലക്ഷം രൂപയെങ്കിലും വേണം. നികത്തിയിട്ട്  വിറ്റാൽ കിട്ടുന്നതോ വെറും 40 ലക്ഷം രൂപ. എറണാകുളത്ത്​ നികത്താനും 50 ലക്ഷമാണ്​ ചിലവ്​. കിട്ടുന്നതോ ലക്ഷങ്ങളല്ല, കോടികളാണ്​. അതായത്​, ചാണ്ടിച്ചായ​​െൻറ നിഘണ്ടുവിൽ  നെൽവയൽ എന്നാൽ നികത്തി വിൽക്കാനുള്ളത്​ മാത്രമാണെന്നർത്ഥം. ഇനി കുട്ടനാട്ടിൽ ജീവിക്കണ്ടെന്നു കരുതി വല്ല ചങ്ങനാശേരിയിലോ മ​േറ്റാ പോയാലറിയാം കഥ. അവിടെ സ​െൻറിന്​ രണ്ടും രണ്ടരയും ലക്ഷങ്ങൾ കൊടുക്കണം.  അതുകൊണ്ട്​ നിയമമുണ്ടാക്കിയാലും കുട്ടനാട്ടിലെ സവിശേഷ ‘കാലാവസ്​ഥ’ പരിഗണിച്ച്​ ഭേദഗതി  വരുത്തണം.  'തെങ്ങിൻതോപ്പുകൾ, തേൻമാവുകൾ ഭംഗിയിൽ വിലസും നല്ലൊരു ദേശം' എന്ന കവിതയൊക്കെ ചൊല്ലി നടത്തിയ ഉശിരൻ പ്രസംഗത്തിൽ ഒരു യഥാർഥ കുട്ടനാടൻ കർഷക​​െൻറ ഹൃദയവേദന ഉൾക്കൊണ്ട്​ ഗദ്​ഗദകണ്​ഠനാവാനും ചാണ്ടി അന്ന്​ മറന്നില്ല. കുട്ടനാട്ടിൽ ഇനിയും കുറേ റോഡുകൾ ഉണ്ടാകണം. റോഡ് ഉണ്ടാക്കുന്നതിന് തടസ്സപ്പെടുത്താൻ പറ്റില്ല. വികസനത്തെ തടസ്സപ്പെടുത്താൻ പറ്റില്ല. പുഞ്ചപ്പാടത്തിൻെറ നടുക്കു കൂടെ അക്കരെ പാടത്തേക്ക് റോഡ് നിർമിക്കണം. അങ്ങനെ റോഡും പാലവും വികസനവുമൊക്കെ കൊണ്ടുവന്നതിനാണ്​ ഇപ്പോൾ എല്ലാവരും കൂടി മന്ത്രി തോമസ്​ ചാണ്ടിയുടെ മേൽ ക​ുതിര കേറുന്നത്​.. മന്ത്രിയായെന്ന​ുവെച്ച്​ നിലപാടിൽ മാറ്റം വരുത്താ​െനാന്നും ചാണ്ടിച്ചായനെ കിട്ടില്ല...  വേറേ ആളെ നോക്കണം.

അതേസമയം കുട്ടനാട്ടിൽ തരിശ്കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിനെക്കുറിച്ചും നിയമസഭയിൽ ചർച്ച നടന്നിരുന്നു. അതേക്കുറിച്ച്​ തോമസ് ചാണ്ടി മന്ത്രി കെ.പി രാജേന്ദ്രനോട് പറഞ്ഞതാണ്​ അതിലും രസകരമായത്​.  ‘ഒരു ചുക്കും നടക്കാൻ പോകുന്നില്ല. കുട്ടനാടിൻെറ ഏക വരുമാനം കൃഷിയാണ്. അവിടെ നെൽക്കൃഷിയല്ലാതെ മറ്റൊന്നും കൃഷി ചെയ്യേണ്ടെന്ന നിയമമൊന്നും ഞങ്ങൾക്ക് ആവശ്യമില്ല. ഇപ്പോൾ ടൂറിസം വളർന്നുവരുന്ന വ്യവസായമാണ്’..
അങ്ങനെ കുട്ടനാട്ടിൽ വ്യവസായം കൊണ്ടുവന്ന തോമസ്​ ചാണ്ടിയെയാണ്​ എല്ലാവരുംകൂടി കുരി​ശിലേറ്റാൻ നോക്കുന്നത്​...

 

തോമസ്ചാണ്ടി 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൻറെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിൻെറ നിയമസഭാ രേഖകൾ
 

 

Tags:    
News Summary - Thomas Chandy Land Encroachment after the Bill Pass -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.