ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലെ ഫയലുകൾ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കുമെന്ന് കേരള മുനിസിപ്പൽ കോർപറേഷൻ സർവിസ് യൂനിയൻ പ്രതിനിധികൾ പറഞ്ഞു. 1999 - 2004 കാലയളവിലെ ഫയലുകളാണ് കാണാതായതായി നഗരസഭ പറയുന്നത്.
എന്നാൽ, നടപടിക്ക് വിധേയരായ ജീവനക്കാർ 2014ലാണ് എൻജിനീയറിങ് വിഭാഗത്തിൽ നിയമിതരായത്. ഈ ഫയലുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അവർ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഫയൽ കൈകാര്യം ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടും അധികാരികൾ നൽകാത്തതിൽ ദുരൂഹതയുണ്ട്. സസ്പെൻഷൻ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം നടത്താനാണ് യൂനിയൻ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.