തൊടുപുഴ: ഏഴു വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവം മനുഷ്യ മനഃസാക്ഷിയെ െഞട്ടിക്കുന്നത്. സംഭവവുമായി ബന്ധപ ്പെട്ട് മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദ് അറസ്റ്റിലായെങ്കിലും കുട് ടി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവനുമായി മല്ലിടുകയാണ്. പ്രതി കുട്ടിയെ തൂക്കിയെടുത്ത് എറിഞ്ഞപ്പോഴാണ് ഗുരുതര പരിേക്കറ്റത്.
പൊലീസ് പറയുന്നതിങ്ങനെ: സംഭവം നടന്ന ബുധനാഴ്ച അർധരാത്രി അരുണും കുട്ടികളുടെ മാത ാവുംകൂടി തൊടുപുഴയിൽ ഭക്ഷണം കഴിക്കാൻ പോയി. പുലർച്ച മൂന്നോടെയാണ് ഇവർ തിരിച്ചെത്തിയത്. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ കുട്ടികളെ വിളിച്ചെഴുന്നേൽപിച്ചു. അതിനിടെ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ ദേഷ്യപ്പെട്ടു. കട്ടിലിൽ കിടന്നുറങ്ങിയ മൂത്തകുട്ടിയെ തൊഴിച്ചു താഴെയിട്ടു. ഇളയകുട്ടിയെ എന്തുകൊണ്ട് വിളിച്ചുകൊണ്ടുപോയി മൂത്രമൊഴിപ്പിച്ചില്ല എന്ന് ചോദിച്ചായിരുന്നു മർദനം.
നിലവിളിച്ച കുട്ടിയെ ഇരുകൈകളിലും തൂക്കിയെടുത്ത് ഭിത്തിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. ഷെൽഫിെൻറ മൂലയിലും ഭിത്തിയിലും ഇടിച്ച് നിലംപൊത്തിയ കുട്ടിയുടെ തലയോട്ടി പൊട്ടി. പിന്നീട് എഴുന്നേൽപിച്ച് ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ദേഷ്യം അടങ്ങുംവരെ തല്ലിച്ചതക്കുകയും െചയ്തു. ഇടക്ക് കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. അതിനിടെ, തടസ്സംപിടിക്കാനെത്തിയ മാതാവിെൻറ മുഖത്തും ഇടിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മാതാവ് കരഞ്ഞ് പറഞ്ഞതിനെ തുടർന്നാണ് അരുൺ സമ്മതിച്ചത്. മുറിക്കുള്ളിലെ രക്തം കഴുകി വൃത്തിയാക്കിയ ശേഷമാണ് രണ്ടുപേരും കാറിൽ പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
കുട്ടി കട്ടിലിൽനിന്ന് വീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്. ആശുപത്രി അധികൃതർ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വിവരങ്ങൾ തിരക്കിയെങ്കിലും കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന മൊഴിയിൽ ഇവർ ഉറച്ചുനിന്നു. നില ഗുരുതരമെന്നുകണ്ട് പൊലീസ് സഹായത്തോടെ ആംബുലൻസിൽ കുട്ടിയെ കോലഞ്ചേരിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയോട്ടിക്ക് മുറിവ് സംഭവിച്ചിട്ടുണ്ടെന്നും മർദിച്ചതാകാൻ സാധ്യതയുണ്ടെന്നും വ്യക്തമായി. ഈ വിവരം െപാലീസിനെയും എറണാകുളം, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെയും അറിയിച്ചു.
തുടർന്നാണ് തൊടുപുഴ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യംെചയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.കുട്ടികളുടെ മാതാവും ആദ്യഘട്ടത്തിൽ ഇയാൾ കുട്ടിയെ മർദിച്ചതായി മൊഴി നൽകിയിരുന്നില്ല. പൊലീസുകാർ അയൽവാസികളോടൊപ്പമെത്തി വീട്ടിൽ തനിച്ചായിരുന്ന ഇളയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. ജ്യേഷ്ഠനെ മർദിച്ചതായി ഇളയകുട്ടി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റിന് മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.